Trending

സ്കൂട്ടർ കുഴിയിൽ വീണ് ദമ്പതികൾക്ക് പരിക്ക്.

താമരശേരി: വാവാട് ദേശീയപാതയിലെ കുഴിയിൽ സ്കൂട്ടർ വീണ് ദമ്പതികൾക്ക് പരിക്കേറ്റു.

വാവാട് ഇരുമോത്ത് സ്വദേശി സലീം, ഭാര്യ സുബൈദ എന്നിവർക്കാണ് പരിക്കേറ്റത്.

ദേശീയപാത 766 കോഴിക്കോട് കൊല്ലങ്ങൽ റോഡിൽ മണ്ണിൽക്കടവ് മുതൽ അടിവാരം വരെയുള്ള 20 km ദൂരത്തിൽ ചെറുതും വലുതുമായ എഴുന്നൂറിലധികം കുഴികളുണ്ട്

കഴിഞ്ഞ ദിവസം താമരശ്ശേരി ചുങ്കത്ത് ഓട്ടോറിക്ഷ ഗട്ടറിൽ ചാടി ഡ്രൈവർക്ക് സാരമായി പരിക്കേൽക്കുകയും, ഒട്ടോ തകരുകയും ചെയ്തിരുന്നു. രാത്രിയിൽ ബൈക്ക് യാത്രക്കാരായ ദമ്പതിമാർക്കും കുഴിയിൽ വീണ് പരിക്കേറ്റിരുന്നു.ഇവർ പിന്നാലെ വന്ന ലോറിക്കടിയിൽപ്പെടാതെ തലനാരിഴക്കാണ് രക്ഷപ്പെട്ടത്
Previous Post Next Post
3/TECH/col-right