Trending

आज़ादी का अमृत महोत्सव:മങ്ങാട് എ യു പി സ്കൂളില്‍ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍.

മങ്ങാട് : സ്വാതന്ത്ര്യത്തിന്‍റെ 75 -ാം
 വാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ മങ്ങാട് എ യു പി സ്കൂളില്‍ ചേര്‍ന്ന  പി ടി എ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

ഓഗസ്റ്റ്  13 ന് ശനിയാഴ്ച രാവിലെ പത്ത് മണിക്ക്  സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തും.15 ന് തിങ്കളാഴ്ച  സ്കൂളില്‍ പതാക ഉയര്‍ത്തല്‍ ,  സ്വാതന്ത്ര്യ ദിന റാലി , വിദ്യാര്‍ത്ഥികളുടെ കലാ സാഹിത്യ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും.

ഇത് സംബന്ധമായി ചേര്‍ന്ന യോഗം  പി ടി എ പ്രസിഡന്‍റ് നൗഫല്‍ മങ്ങാടിന്‍റെ അധ്യക്ഷതയില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഖൈറുന്നിസ റഹീം ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് കെ എന്‍ ജമീല ടീച്ചര്‍ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി  കെ ജബ്ബാര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right