Trending

ബിരുദ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

താമരശ്ശേരി: പൂനൂർ ഗാഥ കോളേജ് നാൽപ്പതാം വാർഷികത്തിന്റെ ഭാഗമായി കോഴിക്കോട് സർവ്വകലാശാല നടത്തിയ വിവിധ ബിരുദ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

പരിപാടിയിൽ വൈസ് പ്രിൻസിപ്പാൾ വി.റെജി അധ്യക്ഷത വഹിച്ചു.മുൻ പ്രിൻസിപ്പാൾ വി.പി.അബ്ദു
ൾ ജബ്ബാർ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പാൾ യു.കെ. ബാവ മാസ്റ്റർ ഉന്നത വിജയികൾക്ക് ഉപഹാരം നൽകി ആദരിച്ചു.

സി.പി.മുഹമ്മത്, ദിനേശ് പുതുശ്ശേരി, ബാബു കണ്ണോറ, മുരളി മേലേടത്ത്, സുഭാഷ് .പി.എം, സുധീഷ് പ്രസംഗിച്ചു.മികച്ച വിജയം കൈവരിച്ച് അവാർഡു നേടിയ വിദ്യാർത്ഥികൾക്കു വേണ്ടി
അമൽ സോണി, അപർണ എ , മിസ്ഹബ് കെ.ടി, ഫസീല. ടി, അനീഷ് കെ.പി. എന്നിവർ മറുപടി പ്രസംഗം നടത്തി.

ഗാഥ കോളേജ് പൂനൂർ ജി ടെക് ജെൻസ്മാർട്ട് അക്കാദമിയുമായി സഹകരിച്ചു നടത്തിയ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകൾ പഠിച്ച വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വെച്ച് സർട്ടിഫിക്കറ്റുകൾ നൽകി.സ്റ്റാഫ് സെക്രടറി ഗിരീഷ് തേവള്ളി സ്വാഗതവും, പി.കെ അജിത നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right