Trending

ഈ വർഷത്തെ പ്ലസ് ടു പരീക്ഷാഫലം നാളെ

ഈ വർഷത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം നാളെ രാവിലെ 11ന് പ്രഖ്യാപിക്കും. പി ആർ ഡി ചേമ്പറിൽ മന്ത്രി വി. ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക.

കഴിഞ്ഞ വർഷത്തിനെ അപേക്ഷിച്ച് ഇത്തവണ വിജയശതമാനത്തിൽ നേരിയ കുറവുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ വർഷം 87.94 ശതമാനമായിരുന്നു വിജയം. ഈ വർഷം കേരളത്തിനകത്തും പുറത്തുമായി 2,005 കേന്ദ്രങ്ങളിലാണ് ഹയർ
സെക്കൻഡറി പരീക്ഷ നടന്നത്.

ആകെ 4.3ലക്ഷം വിദ്യാർഥികളാണ്
പരീക്ഷ എഴുതിയത്. വൊക്കേഷണൽ ഹയർസെക്കൻഡറിക്ക് 389 കേന്ദ്രങ്ങളിലായി എൻ എസ് ക്യൂ എഫ് വിഭാഗത്തിൽ 30,158, മറ്റു വിഭാഗത്തിൽ 1,174 ഉൾപ്പെടെ 31,332 വിദ്യാർഥികളാണ്പരീക്ഷ എഴുതിയത്.
Previous Post Next Post
3/TECH/col-right