Trending

ബദ്‌രിയ്യഃ ദർസ് സ്റ്റുഡന്റസ് അസോസിയേഷൻ (BDSA)യുടെ സംഘടനാ ഉദ്ഘാടനം ഇന്ന്

നരിക്കുനി : നെടിയനാട് ബദ്‌രിയ്യഃ ദർസ് സ്റ്റുഡന്റസ് അസോസിയേഷൻ (BDSA)യുടെ സംഘടനാ ഉദ്ഘാടനം ഇന്ന് വൈകിട്ട് 7മണിക്ക് പി. പി. ഉസ്താദ് നഗരിയിൽ വെച്ച് നടക്കുന്ന പരിപാടി   ഫസൽ സഖാഫി നരിക്കുനിയുടെ അധ്യക്ഷതയിൽ SYS കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.അബ്ദുൽ കലാം മാസ്റ്റർ മാവൂർ ഉദ്ഘടനം ചെയ്യും.

ശേഷം നടക്കുന്ന ഇശൽ നൈറ്റിൽ കേരളത്തിലെ പ്രമുഖ മാദിഹീങ്ങൾ അണി നിരക്കും. വാർഷിക പദ്ധതി പ്രഖ്യാപനം, പ്രമേയ അവതരണം, കലണ്ടർ പ്രകാശനം തുടങ്ങിയ പരിപാടികൾ നടക്കും.

വാരാമ്പറ്റ മുഹയിദ്ധീൻ കുട്ടി മുസ്‌ലിയാർ, അബ്ദുള്ള സഖാഫി കുണ്ടായി,സുലൈമാൻ അഹ്സനി മഞ്ചേരി, അൻഷാദ് ഖുതുബി തച്ചണ്ണ, കെ.മുഹമ്മദ്‌ ഹാജി, കെ.ബീരാൻ കോയ മാസ്റ്റർ എന്നിവർ  സംബന്ധിക്കും.
Previous Post Next Post
3/TECH/col-right