പൂനൂർ: മങ്ങാട് കുടുംബാരോഗ്യ കേന്ദ്രം, പൂനൂർ റിവർ ഷോർ ആശുപത്രി, പൂനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ സ്‌റ്റുഡന്റ്സ് പോലീസ് കേഡറ്റ്, ജൂനിയർ റെഡ് ക്രോസ്, ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പൂനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും രക്ത ദാന സമ്മത പത്ര ശേഖരണവും സംഘടിപ്പിച്ചു.
വാർഡ് മെമ്പർ ആനിസ ചക്കിട്ടകണ്ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ടി.ജെ. പുഷ്പവല്ലി അധ്യക്ഷത വഹിച്ചു.
ഹെഡ് മാസ്റ്റർ എം.മുഹമ്മദ് അഷ്റഫ്, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് പൂങ്കാവനം, മുഹമ്മദ് ഹാരിസ് (റിവർ ഷോർ ) എ.വി മുഹമ്മദ്, ഡോ. ബിന്ദു സി.പി., സിറാജുദ്ദീൻ പന്നിക്കോട്ടൂർ, എ പി ജാഫർ സാദിഖ്, സജ്ന പി. അബ്ദുൾ സലാം വി.എച്ച് വിദ്യാർത്ഥി പ്രതിനിധി അഹമ്മദ് സനാബിൽ എന്നിവർ സംസാരിച്ചു.
Tags:
EDUCATION