Trending

എളേറ്റിൽ മർച്ചൻ്റ് അസോസിയേഷൻ ജനറൽ ബോഡി യോഗം.

എളേറ്റിൽ മർച്ചൻ്റ് അസോസിയേഷൻ ജനറൽ ബോഡി യോഗം എളേറ്റിൽ വ്യാപാരഭവനിൽ ചേർന്നു. ജില്ലാ സെക്രട്ടറി എ.കെ. ബാപ്പു ഹാജി ഉദ്ഘാടനം നിർവ്വഹിച്ചു.യൂണിറ്റ് പ്രസിഡൻ്റ് ടി. പി.അബ്ദുൽ കാദർ ഹാജി അദ്ധ്യക്ഷത് വഹിച്ചു.

അഷ്റഫ് മൂത്തേടത്ത്,അമീർ മുഹമ്മദ് ഷാജി എന്നിവർ സംസാരിച്ചു.
2022-24 വർഷത്തേക്കുളള
പുതിയ ഭരണസമിതിയെ തെരെഞ്ഞെടുത്തു.

യൂണിറ്റ് പ്രസിഡൻറായി
ടി. പി.അബദുൽ കാദർ ഹാജിയേയും, ജനറൽ സെക്രട്ടറി പി. ടി. അബദുൽ നാസറിനേയും, ട്രഷററായി
കെ.അബ്ദുൽ നാസർ ഹാജിയേയും തിരഞ്ഞെടുത്തു.
Previous Post Next Post
3/TECH/col-right