Trending

ജെസിഐ കമാൽ പത്ര അവാർഡ് എൻ.കെ സലീമിന്.

ജൂനിയർ ചേമ്പർ ഇന്റർനാഷണൽ (JCI) ഏളേറ്റിൽ ചാപ്റ്ററിൻ്റെ 2022 ലെ  മികച്ച സംരംഭകന് നൽകുന്ന കമാൽ പത്ര അവാർഡിന് EH ഹോസ്പിറ്റൽ  മാനേജിങ്ങ് ഡയറക്ടർ എൻ.കെ സലിം അർഹനായി.ജെസിഐ ഏളേറ്റിൽ ഭാരവാഹികൾ EH അക്കാഡമിയിൽ വെച്ച് നടന്ന ഫാമിലി മീറ്റിലാണ്  അവാർഡ് പ്രഖ്യാപിച്ചത്.

ഏളേറ്റിൽ വട്ടോളിയുടെ വികസന കുതിപ്പിന് ഹേതുവായ ഏളേറ്റിൽ ഹോസ്പിറ്റൽ, ഇ എച്ച് ഹൈപ്പർ ഫാർമസി, ഇ എച്ച് അക്കാദമി തുടങ്ങിയ സംരഭങ്ങളിൽ നടക്കുന്ന ആതുരാലയ, ജീവകാരുണ്യ ,വിദ്യാഭ്യാസ പ്രവർത്തനങ്ങളെ മുൻ നിർത്തിയാണ് അവാർഡ്.

ഇ എച്ച് അക്കാദമി ഓഡിറ്റോറിയത്തിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ വയനാട് ജില്ല മുൻ കളക്ടർ ടി.ഭാസ്ക്കരൻ ഐ.എ.എസ് പുരസ്ക്കാരം നൽകി. ചടങ്ങിൽ ജെ സി ഐ ഭാരവാഹികളായ ശബാബ് പി എം, ശഫീഖ് കത്തറമ്മൽ, , ശാഹിദ് എളേറ്റിൽ , ഫൈസൽ എം.പി തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right