Trending

ഇനി മാനാഞ്ചിറയിലും ‘ടേക്ക്‌ എ ബ്രേക്ക്‌’.

കോഴിക്കോട് : ദീർഘദൂര യാത്രക്കാർക്ക്‌ ഇനി മാനാഞ്ചിറയിൽ ഇറങ്ങി വിശ്രമിക്കാം, ചായ കുടിക്കാം, സമാധാനമായി പ്രാഥമിക കാര്യങ്ങളും നിർവഹിക്കാം. ടൂറിസം വകുപ്പിന്റെ ‘ ടേക്ക്‌ എ ബ്രേക്ക്‌’ പദ്ധതിയുടെ ഭാഗമായാണ്‌ കോർപറേഷൻ സഹകരണത്തിൽ ടോയ്‌ലറ്റ്‌ സംവിധാനമുൾപ്പെടെ മാനാഞ്ചിറയിൽ ഒരുക്കിയത്‌. അടുത്ത മാസത്തോടെ ‘ടേക്ക്‌ എ ബ്രേക്ക്‌’ പ്രവർത്തനക്ഷമമാകും. 

 
സ്‌ത്രീകൾക്കും പുരുഷൻമാർക്കും ട്രാൻസ്‌ജൻഡർമാർക്കും പ്രത്യേകം ടോയ്‌ലെറ്റ്‌ ബ്ലോക്കുകളുണ്ട്‌. വിശ്രമിക്കാൻ മുറികളും സജ്ജീകരിച്ചു. ചായ, തണുത്ത പാനീയങ്ങൾ, ചെറു കടികൾ തുടങ്ങിയവ ലഭിക്കുന്ന കഫേയും ഇതിനോട്‌ ചേർന്ന്‌ നിർമിച്ചിട്ടുണ്ട്‌.
   
മാനാഞ്ചിറയിൽ ഡിഡിഇ ഓഫീസ്‌ ഭാഗത്തോട്‌ ചേർന്നാണ്‌ ‘ടേക്ക്‌ എ ബ്രേക്ക്‌’ കേന്ദ്രം നിർമിച്ചത്‌. കുടുംബശ്രീക്ക്‌ നടത്തിപ്പ്‌ നൽകാനാണ്‌ കോർപറേഷൻ കൗൺസിൽ തീരുമാനിച്ചത്‌. ഇതനുസരിച്ച്‌ ലഭിച്ച പ്രൊപ്പോസലുകളിൽ ഉടൻ തീരുമാനമെടുത്ത്‌ അടുത്ത മാസത്തോടെ കേന്ദ്രം ജനങ്ങൾക്കായി തുറന്നുകൊടുത്തേക്കും. നഗരത്തിൽ പല ഇടങ്ങളിലും വിശ്രമ സൗകര്യത്തോടെ ‘ടേക്ക്‌ എ ബ്രേക്ക്‌’ നിർമാണം തുടങ്ങി.
Previous Post Next Post
3/TECH/col-right