Trending

പിഞ്ചുകുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

രാമനാട്ടുകരയിൽ മൂന്ന് മാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആൺ കുഞ്ഞിനെയാണ് നടവഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

തൊട്ടുങ്ങൽ നീലിത്തോട് പാലത്തിന് സമീപം വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഫറോക്ക് പൊലീസ് സ്ഥലത്തെത്തി കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ കസ്റ്റഡിയിൽ.രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി ഫാത്തിമയെയാണ് പോലീസ്
കസ്റ്റഡിയിൽ എടുത്തത്. ഭർത്താവ്
ഉപേക്ഷിച്ചത് കാരണം കുഞ്ഞ് ബാധ്യത ആവുമെന്ന് കരുതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് ഫാത്തിമ പോലീസിനോട് പറഞ്ഞു.
Previous Post Next Post
3/TECH/col-right