Trending

ഉള്ളിയേരി ബസ് സ്റ്റാന്റില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് വയോധികന് ദാരുണാന്ത്യം.

ഉള്ളിയേരി: കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് വയോധികന് ദാരുണാന്ത്യം. ഉള്ളിയേരി ബസ് സ്റ്റാന്റിലാണ് സംഭവം. നടുവണ്ണൂർ കാവുന്തറ പള്ളിയത്ത്കുനി കുന്നുമ്മല്‍ മഹമൂദ് ആണ് മരിച്ചത്. അറുപത്തിരണ്ട് വയസായിരുന്നു.

തൊട്ടില്‍പാലത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ്സാണ് ഇടിച്ചത്. ഇടിച്ച ശേഷം ബസ് മഹമൂദിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സഫിയയാണ് മബമൂദിന്റെ ഭാര്യ. മൃതദേഹം മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Previous Post Next Post
3/TECH/col-right