പയ്യോളി: ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പരീക്ഷയെഴുതി തിരിച്ചെത്തിയതിനു പിന്നാലെ പത്താംക്ലാസുകാരി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. അയനിക്കാട് പുത്തന്‍പുരയില്‍ ജയദാസന്റെ മകള്‍ അനുശ്രീ (15)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് 12.30ഓടെയാണ് സംഭവം.
ഫിസിക്‌സ് പരീക്ഷയായിരുന്നു ഇന്ന്. ഫിസിക്‌സ്, കണക്ക് പരീക്ഷകള്‍ ഏറെ പ്രയാസമായിരുന്നെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നതായി അറിയുന്നു. പിന്നീട് മുകളിലെ മുറിയില്‍ കയറി വാതിലടച്ച കുട്ടി വിളി കേള്‍ക്കാതെ വന്നതിനെ വാതില്‍ തള്ളി നോക്കിയപ്പോള്‍ ഉള്ളില്‍ നിന്ന് കുറ്റിയിട്ടതായി മനസിലായി. തുടര്‍ന്ന് അയല്‍ക്കാരെ വിളിച്ച് വാതില്‍ പൊളിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുന്നത്.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Tags:
OBITUARY