Trending

സംസ്ഥാനത്ത് നാളെ കടകള്‍ തുറക്കും; വ്യാപാരി വ്യവസായി ഏകോപന സമിതി

കൊച്ചി: സംസ്ഥാനത്ത് നാളെ കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. കടകള്‍ മാത്രം അടച്ചിടേണ്ട കാര്യമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കുഞ്ഞാവു ഹാജി പറഞ്ഞു. ദേശീയ പണിമുടക്ക് ഒരുദിവസം കഴിയുന്ന സാഹചര്യത്തിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രഖ്യാപനം.

നേരത്തെ, എറണാകുളം ജില്ലയില്‍ നാളെ കടകള്‍ തുറക്കുമെന്ന് അഞ്ച് വ്യാപാരി സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ്, സംസ്ഥാനത്ത് മൊത്തത്തില്‍ കടകള്‍ തുറക്കാന്‍ തീരുമാനമായത്. കൊച്ചിയില്‍ തീയേറ്ററുകള്‍ തുറന്നു. സിനിമാ പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്.

കോഴിക്കോട് പെട്രോള്‍ പമ്പുകള്‍ തുറക്കാന്‍ നിര്‍ദേശം

കോഴിക്കോട് പെട്രോള്‍ പമ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. തുറക്കുന്ന പമ്പുകള്‍ക്ക് സംസുരക്ഷ ഒരുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. ദേശീയ പണിമുടക്ക് അവശ്യ സര്‍വിസായ ആംബുലന്‍സുകളെയും മറ്റ് അത്യാവശ്യ സര്‍വിസ് നടത്തുന്ന വാഹനങ്ങളെയും ബാധിക്കാതിരിക്കാനാണ് കലക്ടര്‍ ഉത്തരവിട്ടത്. പണിമുടക്കിനെ തുടര്‍ന്ന് ആംബുലന്‍സ് ഉള്‍പ്പെടെ രോഗികളുമായി പോകുന്ന വാഹനങ്ങള്‍ക്കും മറ്റ് അത്യാവശ്യ സര്‍വിസ് നടത്തുന്ന വാഹനങ്ങള്‍ക്കും ഡീസലും പെട്രോളും ലഭിക്കാത്ത സാഹചര്യമുണ്ടെന്ന കലക്ടര്‍ ചൂണ്ടിക്കാട്ടി.

മനുഷ്യത്വപരമായ സമീപനത്തോടെ ആംബുലന്‍സുകള്‍ക്കും ഇതര അവശ്യ സര്‍വിസ് വാഹനങ്ങള്‍ക്കും ഇന്ധനം നല്‍കാന്‍ പെട്രോള്‍ പമ്പുടമകള്‍ സഹകരിക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു.
Previous Post Next Post
3/TECH/col-right