Trending

യുവാവിനെയും,വിദ്യാർഥിനിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ബാലുശ്ശേരി: കരുമലയിൽ യുവാവിനെയും,വിദ്യാർഥിനിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി അണ്ടോണ  പുല്ലോറക്കുന്നുമ്മൽ ഗിരീഷ് ബാബുവിന്റെയും ബീനയുടെയും മകളായ ശ്രീലക്ഷ്മി(15), കിനാലൂർ പൂളക്കണ്ടി തൊട്ടിൽ മീത്തൽ പരേതനായ അനിൽകുമാറിന്‍റെയും വത്സലയുടെയും മകൻ അഭിനന്ത്(19) എന്നിവരാണ് മരിച്ചത്.

വട്ടോളി ബസാർ ചൂരക്കണ്ടി മലക്ക് മുകളിൽ ഇന്ന് രാവിലെയാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. താമരശ്ശേരി ഗവ. ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ശ്രീലക്ഷ്മി. അഭിനന്ത് കോരങ്ങാട് ചപ്പാത്തി കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്.

ഇവർ പ്രണയത്തിലായിരുന്നു എന്നാണ് സൂചന. ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തി മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക് മാറ്റി.

അഭിനവിന്‍റെ  സഹോദരങ്ങൾ: അഭിനന്ദ്, അഭിനാഥ്.

ശ്രീലക്ഷ്മിയുടെ സഹോദരൻ: വൈഷ്ണവ്.


Previous Post Next Post
3/TECH/col-right