Trending

ഒപ്പം: അയൽപക്ക പഠനവീടുകൾ ഉദ്ഘാടനം ചെയ്തു.

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂൾ എഡ്യുകെയറിൻ്റെ പദ്ധതികളിലൊന്നായ ഒപ്പം എന്ന പേരിലുള്ള പഠന വീട് പദ്ധതി  ചോയിമഠം പ്രദേശത്ത് ആരംഭിച്ചു. ജില്ലാ പഞ്ചായത്തംഗം ഐ പി രാജേഷ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ വി അബ്ദുൾ ബഷീർ അധ്യക്ഷനായി.

പി ടി എയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികളെയും പ്രാദേശിക റിസോഴ്സുകളെയും ഉപയോഗപ്പെടുത്തി  കുട്ടികൾക്ക് ഉന്നത വിജയത്തിന് ഒരു കൈത്താങ്ങ് പ്രാദേശികമായി നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ അബ്ദുള്ള മാസ്റ്റർ മുഖ്യാതിഥി ആയിരുന്നു.

പിടിഎ ഉപാധ്യക്ഷൻ കെ കെ അബ്ദുൾ മുനീർ സ്വാഗതം പറഞ്ഞു. പദ്ധതി വിശദീകരണം കെ അബ്ദുൾ ലത്തീഫ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി സാജിത, വാർഡ്മെമ്പർ ഹൈറുന്നിസ, എസ് ആർ ജി കൺവീനർ അബ്ദുസ്സലീം, എ വി മുഹമ്മദ് എന്നിവർ ആശംസകൾ നേർന്നു. നിമഫാത്തിമയുടെ നന്ദിയോടെ യോഗം അവസാനിച്ചു.
Previous Post Next Post
3/TECH/col-right