കൊടുവള്ളി:ജമാ അത്തെ ഇസ്ലാമി നവംമ്പർ 15 മുതൽ ഡിസംബർ 15 വരെ നടത്തുന്ന ഇസ് ലാം ആശയ സംവാദത്തിൻ്റെ സൗഹൃദ നാളുകൾ ക്യാമ്പയിൻ്റെ ഭാഗമായി
കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'കമ്മ്യൂണിസം വിലയിരുത്തപ്പെടുന്നു ' സംവാദസദസ്സ് നവംമ്പർ 22 ന് തിങ്കളാഴ്ച്ച വൈകീട്ട് 6.30ന് കൊടുവള്ളി ഐഡിയൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മാധ്യമം -മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ.അബ്ദുറഹിമാൻ,:ജമാ അത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, ജില്ലാ പ്രസിഡൻറ് ടി.ശാക്കിർ, ജില്ലാ വൈസ് പ്രസിഡൻറ് എം.എം.മുഹ്യുദ്ദീൻ, ജില്ലാ സെക്രട്ടറി സുബ്ഹാൻ ബാബു പങ്കെടുക്കും.
തങ്ങളല്ലാത്തവരെയെല്ലാം ബൂര്‍ഷാസിയൊ വര്‍ഗവഞ്ചകരാേ എന്ന് വിശേഷിപ്പിച്ച് കൊന്നൊടുക്കാനോ അടിച്ചമര്‍ത്താനോ ആണ് കമ്യൂണിസം പരിശ്രമിച്ചത്. ദൈവ നിഷേധത്തില്‍ അധിഷ്ഠിതമായ പ്രപഞ്ച വീക്ഷണവും ജീവിത കാഴ്ചപ്പാടുമാണവർ മുന്നോട്ടുവെക്കുന്നത്.
ആഗോള തലത്തിൽ ഉയർന്നുവന്നിട്ടുള്ളതും ഇന്ത്യയിൽ സംഘ്പരിവാർ പരസ്യമായി ഉപയോഗപ്പെടുത്തുന്നതുമായ ഇസ്ലാമോഫോബിയയുടെ പ്രയോക്താക്കളായി കമ്യൂണിസ്റ്റ് പാർട്ടികൾ മാറിയതായി ഭാരവാഹികൾ പറഞ്ഞു. ഇത് കേരളീയ സമൂഹത്തിൽ രൂപം കൊള്ളുന്ന സാമുദായിക അകൽച്ചകൾക്ക് ആക്കം കൂട്ടുകയാണ്.
ആന്തരിക ദൗർബല്യങ്ങളേറെ പേറുന്ന കമ്യൂണിസ്റ്റ് ദർശനത്തിന് പുതിയ കാലത്ത് മനുഷ്യന് മുന്നോട്ടു നയിക്കാനുള്ള കരുത്തില്ലെന്ന് ഇമാഅത്തെ ഇസ്ലാമി മനസിലാക്കുന്നു. ഈയൊരു സാമൂഹിക പരിസരത്താണ് ഈ സംവാദ സദസ്സ് സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.മാധ്യമം -മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും.ജമാ അത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, ജില്ലാ പ്രസിഡൻറ് ടി.ശാക്കിർ, ജില്ലാ വൈസ് പ്രസിഡൻറ് എം.എം.മുഹ്യുദ്ദീൻ, ജില്ലാ സെക്രട്ടറി സുബ്ഹാൻ ബാബു പങ്കെടുക്കും
വാര്‍ത്താ സമ്മേളനത്തില്‍ ജമാഅത്തെ ഇസ് ലാമി കോഴിക്കോട് ജില്ല അസിസ്റ്റൻറ് സെക്രട്ടറി ആർ.കെ.അബ്ദുൽ മജീദ്,സെക്രട്ടേറിയേറ്റ് മെമ്പർ ശിഹാബുദ്ദീൻ ഇബ്നു ഹംസ,കൺവീനർ യു.കെ.അബ്ദുൽ ഖാദർ,ഏരിയ പ്രസിഡൻറ് പി.അബ്ദുല്ല, വി.സി.അബ്ദുന്നാസർ പങ്കെടുത്തു.
Tags:
KODUVALLY