Trending

ആദരവും ഉപഹാര സമർപ്പണവും

എളേറ്റിൽ: എസ് കെ എസ് എസ് എഫ് എളേറ്റിൽ ക്ലസ്റ്റർ കമ്മിറ്റി
 എസ് കെ എസ് ബി വി എളേറ്റിൽ റെയ്ഞ്ച് കമ്മിറ്റി സംയുക്താഭിമുഖ്യത്തിൽ 
എസ് കെ ജെ എം മുഅല്ലിം ഡേ ഗുരുമുഖത്ത് 2021 ന്റെ ഭാഗമായി ആദരിക്കൽ ചടങ്ങും,
ഉപഹാര സമർപ്പണവും, പി കെ പി അബ്ദുസലാം മുസ്ലിയാർ അനുസ്മരണവും നടത്തി.

എളേറ്റിൽ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡണ്ട് മുഹ്സിൻ ഫൈസി ഉദ്ഘാടനം ചെയ്തു. എസ് കെ എസ് എസ് എഫ് എളേറ്റിൽ ക്ലസ്റ്റർ പ്രസിഡണ്ട് ശംസുദ്ധീൻ കെ സി അദ്യക്ഷനായി.കെ കെ ഇബ്റാഹീം മുസ്ലിയാർ പ്രാർത്ഥന നടത്തി.കെ കെ ഇബ്റാഹിം മുസ്ലിയാർ എളേറ്റിൽ,എസ് വൈ എസ് കൊടുവള്ളി മണ്ഡലം സെക്രട്ടറി എ ടി മുഹമ്മദ് മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.

 എളേറ്റിൽ റെയ്ഞ്ച് സെക്രട്ടി എൻ കെ മുഹമ്മദ് മുസ്ലിയാർ, മൂസ മുസ്ലിയാർ,ശാഹിദ് മാസ്റ്റർ എളേറ്റിൽ,മുഹമ്മദ് റഊഫ് മാസ്റ്റർ, എളേറ്റിൽ ക്ലസ്റ്റർ ട്രഷറർ പി സി മുഹമ്മദ് അശ്റഫ്, എസ് കെ എസ് ബി വി എളേറ്റിൽ റെയ്ഞ്ച് ചെയർമാൻ സുഹൈൽ സ്വാലിഹി, അബ്ബാസ് എളേറ്റിൽ, യൂസുഫ് ചോലയിൽ, ബാസിത്വ് എളേറ്റിൽ ഈസ്റ്റ് എന്നിവർ സംസാരിച്ചു.

സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ കെ കെ ഇബ്റാഹീം മുസ്ലിയാരേയും , എളേറ്റിൽ തബ് ലീഗുൽ ഇസ്ലാം മാദ്റസയിൽ 40 വർഷം സേവനം പൂർത്തിയികിയ മൂസ മുസ്ലിയാരേയും ആദരിച്ചു.SKSSF കോഴിക്കോട് ജില്ലാ ട്രെന്റ് സംഘടിപ്പിച്ച  'For Future Trainers Training' പൂർത്തിയാക്കിയ
ശാഹിദ് മാസ്റ്റർ എളേറ്റിലിനും, മുഹമ്മദ് റഊഫ് മാസ്റ്റർക്കും ഉപഹാരം നൽകി.

വിവിധ മത്സരങ്ങളിൽ ഒന്ന് രണ്ട് സ്ഥാനം നേടിയ വിദ്യാർത്ഥികൾക്ക് സമ്മാനം ദാനം നടത്തി.എസ് കെ എസ് എസ് എഫ് എളേറ്റിൽ ക്ലസ്റ്റർ സെക്രട്ടറി മുഹമ്മദ് നവാസ് ചോലയിൽ സ്വാഗതവും. എസ് കെ എസ് ബി വി എളേറ്റിൽ റെയ്ഞ്ച് സെക്രട്ടറി മുഹമ്മദ് സിനാൻ ഒഴലക്കുന്ന് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right