Trending

കരിപ്പൂരിൽ കനത്ത മഴയിൽ​ വീട്​ തകർന്ന്​ രണ്ട്​ കുട്ടികൾ മരിച്ചു.

മലപ്പുറം:പള്ളിക്കൽ പഞ്ചായത്തിലെ മാതാങ്കുളം മുണ്ടോട്ടപുറം മുഹമ്മദ്​ കുട്ടിയുടെ വീട്​ തകർന്ന്​ രണ്ട്​ കുട്ടികൾ മരിച്ചു.

ലിയാന ഫാത്തിമ (8)
ലുബാന ഫാത്തിമ (7 മാസം) എന്നിവരാണ് മരിച്ചത്. മുഹമ്മദ്​ കുട്ടിയുടെ പേരക്കുട്ടികളാണ്​ അപകടത്തിൽപ്പെട്ടത്​. കുട്ടികളുടെ മതാവിന്‍റെ വീടാണിത്​.

കനത്ത മഴയിൽ ചൊവ്വാഴ്ച പുലർച്ചെ അഞ്ചിനാണ്​​ അപകടം​. വീടിന്​ സമീപത്തെ മതിൽക്കെട്ട്​ തകർന്നാണ്​ അപകടം. മറ്റൊരു വീടിന്‍റെ നിർമാണം ഇതിന്​ മുകളിൽ നടക്കുന്നുണ്ട്​. ഇതിന്‍റെ ചുറ്റുമതിൽ തകർന്ന്​ വീഴുകയായിരുന്നു. കുട്ടികളുടെ ദേഹത്ത്​ കല്ലുകൾ വന്ന്​ പതിച്ചു. മണ്ണിനടിയിൽനിന്നാണ്​ കുട്ടികളെ പുറത്തെടുത്തത്​.

കുട്ടികളുടെ ഉമ്മയും ഇവരുടെ കൂടെയുണ്ടായിരുന്നു. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മറ്റു രണ്ടുപേരും വീട്ടിലുണ്ടായിരുന്നു. മൃതദേഹങ്ങൾ കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റി.

പ്രദേശത്ത്​ കനത്ത മഴ തുടരുകയാണ്​. വീടിന്​ സമീപത്തെ വയലിൽ വെള്ളക്കെട്ട്​ രൂപപ്പെട്ടിട്ടുണ്ട്​. കൂടാതെ കൊണ്ടോട്ടി നഗത്തിലും വെള്ളക്കെട്ടുണ്ട്​.കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട്​ വിമാനങ്ങൾ ഇന്നലെ തിരിച്ചുവിട്ടിരുന്നു.
Previous Post Next Post
3/TECH/col-right