Trending

റോഡിന് സ്ഥലം നൽകി കുടുംബം മാതൃകയായി.

എളേറ്റിൽ:എളേറ്റിൽ കോട്ടോപ്പാറ പ്രദേശത്തുകാരുടെ ചിരകാല സ്വപ്നമായിരുന്ന മാക്കൂട്ടം - കോട്ടോപ്പാറ റോഡ് യാഥാർത്ഥ്യമാവുന്നു.


അണ്ടിക്കുണ്ടിൽ ഉമ്മേത്തിക്കുട്ടി ഉമ്മ, റഫീക്,ബാപ്പു കുടുബവും,പരിസരവാസികളും

സൗജന്യമായി നൽകിയ
സ്ഥലത്ത് കൂടിയാണ്
റോഡ് നിർമിക്കുന്നത്.റോഡിന്റെ പ്രവർത്തി ഉദ്ഘാടനം സൗജന്യമായി 3 സെന്റ് സ്ഥലം നൽകിയ അണ്ടികുണ്ടിൽ ഉമ്മേത്തിക്കുട്ടി ഹജ്ജുമ്മ നിർവഹിച്ചു.

ഇരുപതോളം കുടുബങ്ങൾ താമസിക്കുന്ന പ്രദേശത്തു കൂടിയുള്ള ഈ പുതിയ റോഡ്
എളേറ്റിൽ മാക്കൂട്ടത്തിൽ
നിന്നും പരപ്പൻപൊയിൽ
റോഡിൽ എത്തിച്ചേരാം.

Previous Post Next Post
3/TECH/col-right