Trending

കേന്ദ്ര വിരുദ്ധ ജനകീയ പ്രതിഷേധം നടത്തി

കർഷക വിരുദ്ധ കാർഷിക നയങ്ങൾ പിൻവലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ വൽക്കരിക്കാതിരിക്കുക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കാതിരിക്കുക, കോവിഡ് മൂലം മരണപ്പെട്ട എല്ലാ കുടുംബങ്ങൾക്കും കും മതിയായ ആയ നഷ്ടപരിഹാരം നൽകുക,പൊതുജനാരോഗ്യ സംവിധാനം വിപുലീകരിക്കുക,റാഫേൽ ഇടപാടിനെക്കുറിച്ച്  അന്വേഷിക്കുക,രാജ്യദ്രോഹ നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സിപിഐ (എം)പ്രഖ്യാപിച്ച കേന്ദ്രവിരുദ്ധ ജനകീയ പ്രതിഷേധത്തിൻ്റെ ഭാഗമായി സിപിഐ (എം) എളേറ്റിൽ ലോക്കൽ കമ്മിറ്റി എളേറ്റിൽ പോസ്റ്റ് ഓഫീസിന് സമീപം സംഘടിപ്പിച്ച പ്രതിഷേധ പരിപാടി  സി പി ഐ (എം) താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം  എൻ കെ സുരേഷ്  ഉദ്ഘാടനം ചെയ്തു.

പി സുധാകരൻഅധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് സാദിഖ് ,സി ലോഹിതാക്ഷൻ,കെ ദാസൻ ,അബ്ദുറഹിമാൻ ആവിലോറ എന്നിവർ സംസാരിച്ചു.വി പിസുൽഫിക്കർ സ്വാഗതവും,  കെഎം ആഷിക് റഹ്മാൻ നന്ദിയും പറഞ്ഞു
Previous Post Next Post
3/TECH/col-right