Trending

ക്വാറന്റീന്‍ ലംഘിച്ചാല്‍ സ്വന്തം ചെലവില്‍ ക്വാറന്റീനില്‍ കഴിയേണ്ടിവരും: മുഖ്യമന്ത്രി

തിരുവനന്തപുരം :
കോവിഡ് ബാധിച്ചയാൾ വിട്ടിലുണ്ടെങ്കിൽ എല്ലാവരും ക്വാറന്റീനിൽ കഴിയണമെന്നും ഇത് ലഘിച്ചാൽ പിഴ ചുമത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മാത്രമല്ല, ക്വറൻറീൻ ലംഘനം പിടിക്കപ്പെട്ടാൽ സ്വന്തം ചെലവിൽ ക്വാറന്റീൻ കേന്ദ്രത്തിൽ കഴിയേണ്ടിവരും. ഇത് നേരത്തെ കഴിഞ്ഞിരുന്ന വീട്ടിലായിരിക്കില്ലെന്നും അതത് സ്ഥലത്ത് ഏർപ്പെടുത്തുന്ന ക്വാറന്റീൻ കേന്ദ്രത്തിലായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് വന്ന ഒരാൾ വീട്ടിൽ കഴിയുന്നുവെങ്കിൽ വീട്ടിലുള്ള എല്ലാവരും ക്വാറന്റീനിൽ കഴിയണം. ഇത് കർശനമായി നടപ്പാക്കേണ്ടതുണ്ട്. ആ വീട്ടിലുള്ള ഒരാൾ പുറത്തിറങ്ങി മറ്റുള്ളവരുമായി ഇടപഴകാൻ സാധിക്കില്ല. ഇത് കർക്കശമാക്കേണ്ടതുണ്ട്. ഒരു ദിവസം സംസ്ഥാനത്തുണ്ടാകുന്നത് 30,000-32,000 രോഗികളാണെങ്കിൽ അത്രയും കുടുംബങ്ങൾ നിയന്ത്രണങ്ങൾ സ്വയം പാലിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങൾ ലംഘിച്ചാൽ അത്തരക്കാർക്ക് പിഴ ചുമത്തും. മാത്രമല്ല, പിടികൂടുന്നവർ സ്വന്തം ചെലവിൽ അതത് സ്ഥലത്ത് ഏർപ്പെടുത്തുന്ന ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Previous Post Next Post
3/TECH/col-right