Trending

ചരിത്രഹത്യക്കെതിരെ ജനാധിപത്യവിശ്വാസികൾ രംഗത്തിറങ്ങണം: സക്കരിയ എളേറ്റിൽ

1921-ലെ മലബാർ സമര നായകരെ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്നും നീക്കം ചെയ്യാനുള്ള ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിൻ്റെയും സാംസ്കാരിക വകുപ്പിൻ്റെയും നീക്കത്തിനെതിരെ ജനാധിപത്യവിശ്വാസികൾ രംഗത്തിറങ്ങണമെന്ന് ഐ.എൻ.എൽ കോഴിക്കോട് ജില്ലാ ട്രഷറർ സക്കരിയ എളേറ്റിൽ ആവശ്യപ്പെട്ടു.

മലബാർ സമര നായകരെ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്നും നീക്കം ചെയ്യാനുള്ള ഐ.സി.എച്ച് .ആർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത ചരിത്ര സംരക്ഷണ സദസ്സ് എളേറ്റിൽ വട്ടോളിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.കെ.റഫീഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.സി.പോക്കർ മാസ്റ്റർ, എം.എസ് മുഹമ്മദ് മാസ്റ്റർ, വഹാബ് മണ്ണിൽ കടവ്, മുട്ടത്താം കണ്ടി  അബ്ദുറഹിമാൻ, ബാവ അബൂബക്കർ, അബ്ബാസ് കോട്ടോ പ്പാറ തുടങ്ങിയവർ സംസാരിച്ചു.

പി.ടി.റസാഖ് സ്വാഗതവും സലിംകളരിക്കൽ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right