Trending

ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ അതിജീവന ഉപജീവന സമരം ആരംഭിച്ചു.

സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതീകാത്മക ശവമഞ്ചം ഒരുക്കി ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിജീവന ഉപജീവന സമരം ആരംഭിച്ചു.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള എൽ എസ് ഡബ്ല്യു എ കെ സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ചിട്ടുള്ള അതിജീവന ഉപജീവന സമരം സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡണ്ട് റഹീം കുഴിപ്പുറം സംസ്ഥാന ജനറൽ സെക്രട്ടറി ബിജു രാഗം സംസ്ഥാന ട്രഷറർ പി എം എച് ഇക്ബാൽ സംസ്ഥാന എക്സിക്യൂട്ടീവ് ഭാരവാഹികൾ സമര പരിപാടിക്ക് നേതൃത്വം കൊടുത്തു.തിരുവനന്തപുരം പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ ആദ്യദിനത്തിലെ സമര പരിപാടിയിൽ പങ്കെടുത്തു.

നൂറു പേരെയെങ്കിലും പങ്കെടുപ്പിച്ചുകൊണ്ട് പൊതു പരിപാടികൾക്ക് അനുമതി നൽകുക,
സാമ്പത്തിക തൊഴിൽ പ്രതിസന്ധി യാൽ ആത്മാഹൂതി ചെയ്ത ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലെ  പ്രവർത്തകരുടെ കുടുംബത്തിന് അർഹമായ ധനസഹായം നൽകുക,ലൈറ്റ് ആൻഡ് സൗണ്ട് പന്തൽ പരസ്യ പ്രക്ഷേപണ മേഖലയെ സംരക്ഷിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടക്കുന്ന അതിജീവന ഉപജീവന സമരത്തിന്റെ രണ്ടാം ദിനമായ ഇന്ന് തിരുവനന്തപുരം പത്തനംതിട്ട എറണാകുളം ജില്ലയിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുക്കും.
Previous Post Next Post
3/TECH/col-right