Trending

കിഴക്കോത്ത് പഞ്ചായത്ത് ഓഫീസിനു മുൻപിൽ LDF പ്രതിഷേധ ധർണ്ണ നടത്തി.



എളേറ്റിൽ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിച്ച പഞ്ചായത്ത് ഭരണ സമിതിയുടെ നടപടിയിലും,വാക്സിൻ വിതരണത്തിലെ പക്ഷപാതിത്വ അഴിമതിക്കെതിരെയും,
PHC യുടെ സ്ഥലം അന്യാധീനപ്പെടുത്തുന്ന പഞ്ചായത്ത് ഭരണസമിതിയുടെ നടപടിക്കെതിരെയും LDF കിഴക്കോത്ത് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കിഴക്കോത്ത് പഞ്ചായത്ത് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി.

പ്രതിഷേധ ധർണ്ണ സി പി ഐ (എം) താമരശ്ശേരി ഏരിയാ കമ്മറ്റി അംഗം എൻ.കെ സുരേഷ് ഉത്ഘാടനം ചെയ്തു.

എം എസ് മുഹമ്മദ് മാസ്റ്റർ , ഗിരീഷ് വലിയ പറമ്പ്, മലയിൽ വിജയൻ, കെ.പി അഹമ്മദ് കുട്ടി മാസ്റ്റർ, വി പി. സുൽഫിക്കർ, പി കെ വിജയൻ എന്നിവർ സംസാരിച്ചു.

പി സുധാകരൻ സ്വാഗതവും, 
എ പി സനിത്ത് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right