Trending

"അരങ്ങൊഴിഞ്ഞ ശബ്ദവും വെളിച്ചവും ":വീഡിയോ ഗാനം പ്രകാശനം ചെയ്തു.

എളേറ്റിൽ:കോവിഡ് മഹാമാരി അരങ്ങ്  വാഴുമ്പോൾ അരങ്ങൊഴിഞ്ഞ്‌  ആരാരും ശ്രദ്ധിക്കാതെ പോയ ലൈറ്റ് & സൗണ്ട്, പന്തൽ, അലങ്കാര, വാടക മേഖലയിലുള്ളവരുടെ ദുരവസ്ഥ ഭരണാധികാരികളുടെ ശ്രദ്ധയിൽ പെടുത്താനും, ഇതിനൊരു പരിഹാരം  വേണമെന്നാവശ്യത്തോടെയും എളേറ്റിൽ
നൂർ ലൈറ്റ് & സൗണ്ട്   അണിയിച്ചൊരുക്കിയ വീഡിയോ ഗാനം കൊടുവള്ളി എം.എൽ. എ. ഡോ: എം. കെ. മുനീർ കേരള ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ താമരശ്ശേരി മേഖല പ്രസിഡന്റ് ഒ. കെ. സുലൈമാന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

കെ.സി സലാം മാസ്റ്റർ എളേറ്റിൽ രചന നിർവഹിച്ച്  പി. ടി.റസാഖ് എളേറ്റിൽ ആലപിച്ച ഈ ഗാനം കേളി സ്റ്റാർസ് യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു.



ചടങ്ങിൽ എം. എ
ഗഫൂർ മാസ്റ്റർ, കെ.സി.സലാം മാസ്റ്റർ,റസാഖ് എളേറ്റിൽ, സമദ് നൂർ, റാഷിദ്‌, അഷ്‌ഹർ എളേറ്റിൽ, അബൂബക്കർ എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right