Trending

എളേറ്റിൽ പ്രവാസി കൂട്ടായ്മ SSLC യിൽ ഉന്നത വിജയം നേടിയ പ്രവാസികളുടെ കുട്ടികളെ മൊമെന്റോ നൽകി ആദരിച്ചു.

എളേറ്റിൽ :എളേറ്റിൽ പ്രവാസി കൂട്ടായ്മ (Regd.)ഈ വർഷത്തെ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രവാസികളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ പ്രവാസി വിദ്യാഭ്യാസ പ്രോത്സാഹന ഉപഹാര സമർപ്പണം കിഴക്കോത് ഗ്രാമ പഞ്ചായത് പ്രസിഡന്റ് പി.പി.നസ്‌റി നിർവഹിച്ചു.കൂട്ടായ്മയുടെ പ്രസിഡന്റ് ഉബൈസ് വട്ടോളി അധ്യക്ഷത വഹിച്ചു.

മുഹമ്മദ് ആരിഫ് K (S/o:കൂമ്പാറയിൽ അബ്ദുറഹിമാൻ) ,ഫാത്തിമ ഫിനു KK 
(D/o: അബ്ദുൾ റഷീദ്. KK), മുഹമ്മദ് ഷാനു P (S/o: അബ്ദുറഹിമാൻ കുട്ടി  P) എന്നീ കുട്ടികൾക്കാണ് മൊമെന്റോ നൽകി ആദരിച്ചത്.

പരിപടിയിൽ എളേറ്റിൽ പ്രവാസി കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുൽ ശുകൂർ. പി. പി, അബ്ദുൾ നാസർ കണ്ണിറ്റമാക്കിൽ,
അബ്ദു റഷീദ്.കെ.കെ, അബ്ദുറഹിമാൻ എന്നിവർ പങ്കെടുത്തു
Previous Post Next Post
3/TECH/col-right