Trending

മുഹമ്മദ്‌ നസീമിന് NOPSA യുടെ സ്നേഹാദരം

പരപ്പൻപൊയിൽ നുസ്റത്ത് HSS മുൻ സ്റ്റാഫും NOPSA യുടെ നാമ നിർദേശകനും MOTIVA കോളേജ് CEO യും മാനന്തവാടി, മുളിത്തോട് നാഷണൽ സ്കൂൾ അറബിക് ഡിപ്പാർട്മെന്റ് തലവനുമായ പി മുഹമ്മദ്‌ നസീമിന്  NOPSA സംസ്ഥാന കമ്മിറ്റി സ്നേഹാദരം നൽകി.

കാന്തപുരം PP ഹൌസിൽ  നടന്ന ചടങ്ങിൽ സംസ്ഥാന കമ്മിറ്റി ചെയർമാൻ പി താജുദ്ധീൻ ബാഖവി അധ്യക്ഷനായി. NOPSA സീനിയർ വൈസ് പ്രസിഡന്റ്‌ KC ബഷീർ അമ്പായത്തോട് ഉത്ഘാടനം  ചെയ്തു. 

 വിദ്യാഭ്യാസ-സാമൂഹ്യ പ്രവർത്തന രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭക്ക്‌ NOPSA യുടെ 2020-21 വർഷത്തെ ഉപഹാരം ഇൽയാസ് വി. മുഹമ്മദ്‌ നസീമിന് കൈമാറി. 

നുസ്റത്ത് അഡ്മിനിസ്ട്രേറ്റർ കെ.ടി. മുജീബ്  മുഖ്യ പ്രഭാഷണം നടത്തി. KATF സംസ്ഥാന കൗൺസിലർ N ജാഫർ മാസ്റ്റർ കൊടുവള്ളി, രാരോത്ത് GMHSഅറബിക് ഡിപ്പാർട്മെന്റ് തലവൻ ടി.നൂറുദ്ധീൻ മാസ്റ്റർ,  വ്യവസായ പ്രമുഖൻ ഷമീർ നെരോത്ത് എന്നിവർ ആശംസകളർപ്പിച്ചു.തുടർന്ന് മുഹമ്മദ്‌ നസീം മറുപടി പ്രസംഗം നടത്തി. 

NOPSA ജനറൽ കൺവീനർ NV മുഹമ്മദ്‌ അഷ്‌റഫ്‌ മാസ്റ്റർ  സ്വാഗതവും, മുഖ്യ  കാര്യദർശി N അബ്ദുൽ ജബ്ബാർ മാസ്റ്റർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right