Trending

അറസ്റ്റിലായ കായികാധ്യാപകനെതിരെ കൂടുതൽ പരാതികൾ

താമരശ്ശേരി : കായിക താരമായിരുന്ന വിദ്യാർത്ഥിയെ പീഢിപ്പിച്ച കേസിൽ പോക്സോ പ്രകാരം അറസ്സ്റ്റിലായ കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻ്ററി സ്കൂളിലെ കായിക അധ്യാപകൻ കോടഞ്ചേരി നെല്ലിപ്പൊയിൽ മീൻമുട്ടി വട്ടപ്പാറയിൽ വി.ടി മനീഷിനെതിരെ കൂടുതൽ പരാതികൾ.

സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയും കായിക താരവുമായ മൈക്കാവ് സ്വദേശിനിയായ  വിദ്യാർത്ഥിനിയാണ് താമരശ്ശേരി പോലീസിൽ പരാതി നൽകിയത്.

മൂന്നര മാസം മുമ്പ് സ്കൂളിലെ ജിംമ്മിൽ വെച്ച് പരിശീലനത്തിനിടെ തളർന്ന വിദ്യാർത്ഥിനിയെ കേട്ടാൽ അറക്കുന്ന തെറി വിളിക്കുകയും നിരവധി തവണ ചവിട്ടുകയും ഇതേ തുടർന്ന് കാലിൻ്റെ തുടയെല്ല് പൊട്ടുകയുമായിരുന്നു. ശരീരമാകെ മർദ്ദനമേറ്റ പാടുകളുമുണ്ടായിരുന്നു, വേദന കൊണ്ട് പുളഞ്ഞ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയോ, വെള്ളം പോലും നൽകുകയോ ചെയ്തില്ല.  വിവരം പുറത്ത് പറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.

മാർച്ച് മാസം 19 ന് ആയിരുന്നു സംഭവം.ഇരുപതാം തിയ്യതി രാവിലെ മകൾ വീണ് പരിക്കേറ്റിട്ടുണ്ട് എന്ന് വീട്ടിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് വീട്ടുകരെത്തി മുക്കം കെ.എം.സി.ടി മെഡിക്കൽ കോളേജിൽ ചികിൽസ തേടുകയായിരുന്നു. കുടുംബത്തിന് ചികിത്സക്കായി അധ്യാപകനോ, സ്കൂൾ അധികൃതരോ യാതൊരു സഹായവും നൽകിയിരുന്നില്ല.
      
അധ്യാപകൻ്റെ പീഢന വിവരം പുറത്തു വന്ന അവസരത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനിക്ക് ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിനിയുടെ മാതാവാണ് അധ്യാപകൻ മർദ്ദിച്ച വിവരം വീട്ടുകാരെ അറിയിച്ചത്.

തുടർന്ന് രക്ഷിതാക്കൾ കുട്ടിയിൽ നിന്നും ശരിയായ വിവരങ്ങൾ ചോദിച്ചറിയുകയും താമരശ്ശേരി പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥിനിക്ക് ഇപ്പോഴും പരസഹായമില്ലാതെ നടക്കാൻ സാധിക്കില്ല. കുട്ടിയുടെ കായിക ഭാവി തന്നെ അധ്യാപകൻ തകർത്തു കളഞ്ഞതായി രക്ഷിതാക്കൾ പറഞ്ഞു.

അധ്യാപകൻ വേറൊരു വിദ്യാർത്ഥിനിയെ ഫോണിലൂടെ തെറി പറയുന്നതും, പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ട് മറ്റൊരു വിദ്യാർത്ഥിനിയോട്  കുറ്റസമ്മതം നടത്തുന്നതുമായ ശബ്ദ രേഖയും പുറത്ത് വന്നിട്ടുണ്ട്.

🚧🚧

മകനും ക്രൂരമായി മർദ്ദനമേറ്റെനന്ന് കട്ടിപ്പാറയിലെ വ്യാപാരി അബ്ദുൽ സലാം

താമരശ്ശേരി: കായിക താരമായ വിദ്യാർത്ഥിനിയെ പീഢിപ്പിച്ചതിന് റിമാൻറിലായ അധ്യാപകനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്.

കട്ടിപ്പാറയിൽ വ്യാപാര സ്ഥാപനം നടത്തുന്ന അബ്ദുസലാമിൻ്റെ മകൻ അൽ അമീനിനെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചിരുന്നതായി പിതാവ് പറഞ്ഞു.പി.ടിയുടെ പിരീഡ് ക്ലാസിൽ എത്തിയപ്പോഴാണ് മർദ്ദനമേറ്റത്. ഇരു ചെവിക്കും കേൾവി ശക്തി കുറവും സംസാരശേഷി ഇല്ലാത്തതുമായ അൽ അമീ നിന്നോട് അധ്യാപകൻ പറഞ്ഞത് എന്തെന്ന് അവന് മനസ്സിലായിരുന്നില്ല, ഇക്കാരണത്താൽ ചെവിക്ക് ശക്തിയായി അടിക്കുകയും കേൾവി ശക്തിക്കായി ചെവിയിൽ സ്ഥാപിച്ച യന്ത്രം പൊട്ടുകയും ചെയ്തു.

അടിയേറ്റ കുട്ടിയും, ക്ലാസിൽ ഉണ്ടായിരുന്ന ബന്ധുവായ മറ്റൊരു കുട്ടിയും കരയുകയും,വിവരം പിതാവിനെ അറിയിക്കുകയും ഒത്തുതീർപ്പാക്കുകയായിരുന്നു എന്ന് അബദുൽ സലാംപറഞ്ഞു.പ്രശ്നം പിന്നീട് മാനേജ്മെൻറും, മറ്റുള്ളവരും ചേർന്ന് പറഞ്ഞു.
സ്കൂൾ ഗ്രൗണ്ടിൽ നിന്നും വിദ്യാർത്ഥിനികളെയടക്കം ക്രൂരമായി മർദ്ദിക്കുന്നത് കണ്ട് പരാതിപ്പെട്ട നാട്ടുകാരോട് സ്കൂൾ അധികൃതർ നൽകിയ മറുപടി കുട്ടികൾക്ക് പരാതിയില്ല പിന്നെ നിങ്ങൾക്ക് എന്താണ് അതിൽ കാര്യമെന്നായിരുന്നു.

ഇദ്ദേഹത്തിൻ്റെ വായിൽ നിന്നും തെറി വാക്കുകൾ മാത്രമാണ് പുറത്തു വരാറുള്ളതെന്നും വിദ്യാർത്ഥികൾ പറയുന്നു.
മൈക്കാവ് സ്വദേശിനിയായ വിദ്യാർത്ഥിനിയെ തെറിവളിച്ച് അധിക്രൂരമായി മർദ്ദിച്ചാണ് കാലിൻ്റെ തുടയെല്ല് പൊട്ടിച്ചത്.

അധ്യാപകൻ്റെ സഹായിയായ സ്ത്രീയേ തേടി പോലീസ് പോയെങ്കിലും വീടുപൂട്ടി സ്ഥലം വിട്ടതിനാൽ പിടികൂടാനായിട്ടില്ല.വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി എത്തുമെന്നാണ് ലഭിക്കുന്ന വിവരം.
Previous Post Next Post
3/TECH/col-right