Trending

വിളക്കുമാടത്തിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു.

എളേറ്റിൽ :കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ പ്രധാന അങ്ങാടിയായ എളേറ്റിൽ വട്ടോളിയിൽ ഹൈമാസ് ലൈറ്റുകൾ കണ്ണടഞ്ഞിട്ട് 6 മാസത്തോളമായി.നിരവധി തവണ പഞ്ചായത്ത് ഭരണ സമിതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ലൈറ്റുകൾ കത്തിക്കാത്തതിൽ പ്രതിഷേധിച്ച് DYFI എളേറ്റിൽ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിളക്കുമാടത്തിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു.

തുടർന്ന് നടന്ന പ്രതിഷേധ പെതുയോഗം സി പി ഐ (എം) താമരശേരി ഏരിയാ കമ്മറ്റി അംഗം എൻ കെ സുരേഷ് ഉത്ഘാടനം ചെയ്തു.

വി പി സുൽഫികർ, കെ എം ആഷിഖ് റഹ്മാൻ , സാദിഖ് തങ്ങൾ, നന്ദന എസ്, സ്വാതി പിടി , എന്നിവർ സംസാരിച്ചു.ദിജേഷ് വലിയപറമ്പ് സ്വാഗതവും , റിജിത്ത് ടി പി അധ്യക്ഷതയും വഹിച്ചു
Previous Post Next Post
3/TECH/col-right