Trending

മെറിറ്റ് ഈവനിംഗ് സംഘടിപ്പിച്ചു

പന്നിക്കോട്ടൂർ : നരിക്കുനി ഗ്രാമ പഞ്ചായത്ത്‌ രണ്ടാം വാർഡ്‌ പന്നിക്കോട്ടൂരിൽ വാർഡ്‌ മെമ്പറുടെ കീഴിൽ നടപ്പിലാക്കുന്ന  വിദ്യഭ്യാസ ശാക്തീകരണ പദ്ധതിയായ സക്സ്സസിന്റെ ഭാഗമായി മെറിറ്റ് ഈവനിംഗ് എന്ന പേരിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി എസ്. എസ്. എൽ. സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വാർഡിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അനുമോദന പത്രം നൽകി.

ഈ വർഷം എസ്. എസ്. എൽ. സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ അഭിരാം ടി. പി ക്ക് അനുമോദന പത്രം കൈമാറികൊണ്ട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. കെ സലീം ഉദ്ഘാടനം നിർവഹിച്ചു. വാർഡ്‌ മെമ്പർ ജസീല മജീദ് അധ്യക്ഷത വഹിച്ചു.

 എൻ.കെ മുഹമ്മദ്‌ മുസ്ലിയാർ, കെ.കെ അബ്ദുറഹിമാൻ ഹാജി, പി.ടി അഷ്‌റഫ്‌, ശശിധരൻ കൊലവൻകാവിൽ, എം.പി.സി ഷുക്കൂർ മാസ്റ്റർ, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, ടി. പി അജയൻ, ബി.സി ഷാഫി, വി.പി അസ്‌ലം തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right