Trending

സംസ്‌കൃതത്തിൽ സംസാരിക്കാൻ പൂനൂർ ഹൈസ്ക്കൂളിൽ പദ്ധതി

പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർഥികൾക്ക് സംസ്കൃതത്തിൽ സംസാരിക്കാനുള്ള പരിശീലന പരിപാടി ആരംഭിച്ചു. സംസ്കൃതം പഠിക്കുന്നവരും അല്ലാത്തവരുമായ കുട്ടികൾക്ക് സംസാരിച്ച് പഠിക്കാനാണ് സംസ്കൃത അധ്യാപികയായ വി പി സന്ധ്യ പരിശീലനം നൽകുന്നത്.

സംസ്‌കൃതം ക്ലബ്ബിൻ്റെയും സംഭാഷണ ക്ലാസ്സിൻ്റെയും ഉദ്ഘാടനം ഹെഡ്മാസ്റ്റർ വി അബ്ദുൾ ബഷീറിൻ്റെ അധ്യക്ഷതയിൽ പി ടി എ പ്രസിഡന്റ്‌ എൻ അജിത് കുമാർ നിർവ്വഹിച്ചു. ബിജു കാവിൽ മുഖ്യാതിഥിയായി പങ്കെടുത്തു.

സ്റ്റാഫ് സെക്രട്ടറി എ വി മുഹമ്മദ്‌, കെ അബ്ദുസലീം, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, വി അബ്ദുൾ സലീം, എ കെ എസ് നദീറ, ദേവപ്രിയ, ഷെബിൻ ഷാൻ എന്നിവർ സംസാരിച്ചു.

ക്ലബ്‌ കൺവീനർ വി പി വിന്ധ്യ  സ്വാഗതവും റിയ ഷെരീഫ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right