Trending

എസ് എസ് എൽ സി 2021 ഫലം; പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം.

പൂനൂർ: ഈ വർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചപ്പോൾ പൂനൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിന് മികച്ച വിജയം. 380 പേർ പരീക്ഷ എഴുതിയ ഈ സ്ക്കൂളിൽ 378 പേർ വിജയിച്ചു കൊണ്ട് 99.47% വിജയം നേടി. 74 വിദ്യാർഥികൾ ഫുൾ എ പ്ലസും 46 പേർ 9 എ പ്ലസും നേടി.

ഉന്നത വിജയികൾക്കും പരീക്ഷ എഴുതിയ എല്ലാ വിദ്യാർഥികൾക്കും സ്റ്റാഫ് കൗൺസിൽ അഭിനന്ദനങ്ങൾ നേർന്നു. യോഗം പ്രധാനാധ്യാപകൻ വി അബ്ദുൽ ബഷീർ ഉദ്ഘാടനം ചെയ്തു.

മുൻ പ്രധാനാധ്യാപകൻ ടി എം മജീദ്, സ്റ്റാഫ് സെക്രട്ടറി എ വി മുഹമ്മദ്, ഇ വി അബ്ബാസ്, കെ അബ്ദുസലീം, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, എഡുകെയർ കോഡിനേറ്റർ ടി പി മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right