രാമനാട്ടുകര അപകടത്തിന് പിന്നാലെ സ്വര്‍ണ്ണക്കടത്ത് സംഘങ്ങളെക്കുറിച്ച് കൂടുതല്‍ വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് കൊടുവള്ളി സംഘത്തെ കേന്ദ്രീകരിച്ച് കസ്റ്റംസ് അന്വേഷണം വ്യാപിപിച്ചത്. കേസില്‍ മുന്‍പ് അഞ്ച് കൊടുവള്ളി സ്വദേശികള്‍ മുന്‍പ് അറസ്റ്റിലായിരുന്നു. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യസൂത്രധാരനായ സൂഫിയാനുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും അപകടസമയത്ത് ഇവര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായിരുന്നു എന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു.

ഏറ്റവും ഒടുവില്‍ കൊയിലാണ്ടിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി അഷറഫ് തനിക്ക് കൊടുവള്ളി സംഘത്തില്‍ നിന്ന് ഭീഷണി നേരിട്ടിരുന്നു എന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാള്‍
താമരശ്ശേരിയിലുള്ള പ്രവാസിക്ക് വേണ്ടിയാണ് സ്വര്‍ണ്ണം കൊണ്ടുവന്നതെന്നും ഇത്കൊടുവള്ളിയിലെത്തിക്കാത്തതിനാലാണ് ആക്രമണമുണ്ടായതെന്നുമാണ് അഷറഫിന്റെ മൊഴി. ഈ മൊഴികളുടെ പശ്ചാത്തലത്തില്‍ കസ്റ്റംസ് അഷറഫിനെ ചോദ്യം ചെയ്തിരുന്നു. ഈ സംഭവവികാസങ്ങള്‍ക്ക് പിന്നാലെയാണ് സംഘത്തില്‍പ്പെട്ടവരുടെ വീട്ടിലേക്ക് അന്വേഷണ സംഘം പരിശോധന നടത്തുന്നത്.