പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതത്തെയും സാഹിത്യ സൃഷ്ടികളെയും അനുസ്മരിച്ച ചടങ്ങ് ടി പി അജയൻ്റെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ വി. അബ്ദുൽ ബഷീർ ഉദ്ഘാടനം ചെയ്തു.
അധ്യാപകനും പ്രമുഖ ലൈബ്രറി പ്രവർത്തകനുമായ സി കെ അബ്ബാസലി അനുസ്മരണ പ്രഭാഷണം നടത്തി.
ഇ വി അബ്ബാസ്, എ വി, മുഹമ്മദ്, കെ അബ്ദുസ്സലീം, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, വി അബ്ദുൽ സലീം, എം ലിജിത എന്നിവർ ആശംസകൾ നേർന്നു.
ഷിജിന പോൾ സ്വാഗതവും കെ സാദിഖ് നന്ദിയും പറഞ്ഞു.
Tags:
EDUCATION