Trending

പഠന വൈകല്യം: രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് നൽകി.

പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻ്ററി സ്കൂൾ സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലാ മിഷൻ സ്നേഹിത അറ്റ് സ്കൂളിൻ്റെ സഹകരണത്തോടെ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് നൽകി.

സിറാജുദ്ദീൻ പന്നിക്കോട്ടൂർ അദ്ധ്യക്ഷനായി. ഹെഡ്മാസ്റ്റർ എ വി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കുട്ടികളും പഠനവൈകല്യങ്ങളും എന്ന വിഷയം അവതരിപ്പിച്ച് കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷൻ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക് കൗൺസിലർ മാജിദ അഫ്സൽ മുഖ്യ പ്രഭാഷണം നടത്തി.

കെ. അബ്ദുസ്സലീം, എ കെ ജുമാന, സിഷ ഫിലിപ്പ് എന്നിവർ ആശംസകൾ നേർന്നു. ഡോ. സി പി ബിന്ദു സ്വാഗതവും എ പി ജാഫർ സാദിഖ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right