Trending

മൂന്നു വയസ്സുകാരി റന ഫാത്തിമ യുടെ നീന്തൽ വൈറലായി:സോഷ്യൽ മീഡിയയിൽ ഇതിനോടകം ലക്ഷക്കണക്കിനാളുകൾ കണ്ടു

റന ഫാത്തിമയ്ക്ക് വയസ്സ് മൂന്നായിട്ടേയുള്ളൂ. പക്ഷേ, പിച്ചവെച്ചു നടക്കേണ്ട പ്രായത്തിൽ പുഴയിൽ നീന്തിത്തുടിച്ചാണ് റന ഫാത്തിമ നാട്ടുകാരെ വിസ്മയിപ്പിക്കുന്നത്. നീന്താൻ മാത്രമല്ല, വെള്ളത്തിനടിയിലൂടെ ഊളിയിടാനും പാറയുടെ മുകളിൽ നിന്ന് വെള്ളത്തിലേക്ക് എടുത്തു ചാടാനും റന റെഡി!

മാധ്യമ പ്രവർത്തകനായ റഫീഖ് തോട്ടുമുക്കത്തിന്റെയും റിഫാന റഫീഖിന്റെയും ഏക മകളാണ് റന ഫാത്തിമ. റഫീഖിന്റെ മാതാവ് റംല മനാഫാണ് റനയുടെ ഗുരു. അലക്കുവാനും മറ്റും പുഴയിൽ പോകുന്ന വല്യുമ്മയോടൊപ്പം സ്ഥിരമായി തോട്ടുമുക്കം ചെറുപുഴയിൽ പോയാണ് കൊച്ചു മിടുക്കി നീന്തൽ പഠിച്ചത്. റനയെ മാത്രമല്ല മൂത്ത മകളുടെ മക്കളെയും റംല നീന്തൽ പഠിപ്പിച്ചിട്ടുണ്ട്. മഴക്കാലത്ത് വലിയ കുത്തൊഴുക്കുള്ള പുഴയുടെ ഓളങ്ങളിൽ സഹോദരങ്ങൾക്കൊപ്പം റന നീന്തുന്നത് കണ്ടാൽ ആരുമൊന്ന് അമ്പരക്കും.

റഫീഖിൻ്റെ സഹോദിയുടെ മക്കളായ മുഫീദ് ,മുർഷിദ് എന്നിവരാണ് റനയുടെ വെള്ളത്തിലെ കൂട്ടുകാർ.

കൂലം കുത്തിയൊഴുകുന്ന പുഴയിൽ മൂന്ന് വയസ്സുകാരി റന ഫാത്തിമയെ രക്ഷിക്കാനെത്തിയ നാട്ടുകാർക്ക് അമളി പറ്റിയത് ഒന്നും രണ്ടും തവണയല്ല....രക്ഷിക്കാനെത്തിയവരെ വിസ്മയിപ്പിച്ച് പുഴയിൽ നീന്തിതുടിക്കുന്ന റന ഫാത്തിമയെ കണ്ട്‌ അന്ധം വിട്ടു നിന്ന കാഴ്ചയായിരുന്നു.
Previous Post Next Post
3/TECH/col-right