എളേറ്റിൽ:കോവിസ് പാശ്ചാത്തലത്തിൽ ലോക്ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന സമൂഹത്തിൻ്റെ താഴെ കിടയിലുള്ളവർക്കും തൊഴിൽ നഷ്ടമയവർക്കും ആശ്വാസത്തിൻ്റെ കൈത്താങ്ങുമായി ചളിക്കോട് പ്രദേശത്തെ വാട്സ്ആപ് കൂട്ടായ്മയായ ചളിക്കോടൻസ്.
ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും സുരൂപിച്ച തുക ഉപയോഗിച്ച് പ്രദേശത്തെ ഓരോ കുടുംബത്തിൻ്റെയും ആവശ്യത്തിനനുസരിച്ച് നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യ വസ്തുക്കളും മരുന്നുകളും ധന സഹായവും എത്തിച്ചു കൊടുത്തു.പദ്ധതിക്ക് വേണ്ടിയുള്ള ആദ്യ ധന സഹായം ടി കെ ഷഹീർ ബേബി യില് നിന്നും വാർഡ് മെമ്പർ കെ പി വിനോദ് കുമാർ ഏറ്റുവാങ്ങി.
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന തിന് പി സി മുഹമ്മദ് ഗഫൂർ, വി എ യൂസുഫ്, ഗഫൂർ മൂത്തേടത്ത്, കെ ടീ വിനോദ് മാസ്റ്റർ, ഇ കേ അബ്ദുൽ കാദർ, കെ പി ഷബീർ അലി തുടങ്ങിയവരും പ്രവാസി അംഗങ്ങളെ ഏകോപിപ്പിക്കുന്നതിന് നജീദ് മൂത്തേടത്ത്, ജസീം മൂത്തേടത്ത്, സി പി സത്യൻ എന്നിവരും നേതൃത്വം നൽകി.
Tags:
ELETTIL NEWS