Trending

കിഴക്കോത്ത് 12-ാം വാർഡ് RRT ക്ക് കാവിലുമ്മാരം DYFI, SFI യൂണിറ്റിന്റെ കൈത്താങ്ങ്.

കാവിലുമ്മാരം DYFI, SFI യൂണിറ്റ് പ്രവർത്തകർ കഴിഞ്ഞ ലോക്ഡൗൺ കാലത്ത് നടത്തിയ കപ്പകൃഷി വിളവെടുപ്പിൽ  നിന്നും ലഭിച്ച തുക വാർഡ് RRT യുടെ പ്രവർത്തനങ്ങൾക്ക് വേണ്ടി സംഭാവന നൽകി.

കഴിഞ്ഞ ലോക്ഡൗൺ കാലത്ത് അര ഏക്കർ സ്ഥലത്ത് കപ്പ കൃഷി നടത്തിയിരുന്നു. അത് വിളവെടുത്ത് വില്പന നടത്തിയപ്പോൾ ലഭിച്ച തുക 12-ാം വാർഡ് RRT യുടെ പ്രവർത്തനങ്ങൾക്ക് DYFI യൂണിറ്റ് സെക്രട്ടറി ഷിബിൻ ലാൽ ഗ്രാമപഞ്ചായത്ത് മെമ്പർ നസീമ ജമാലുദ്ദീനെ ഏല്പിച്ചു.

പ്രസ്തുത തുക വാർഡ് മെമ്പർ  RRT ടീം ലീഡർ ടി.പി. ബഷീറിന് കൈമാറി. ചടങ്ങിൽ DYFI യൂണിറ്റ് പ്രസിഡണ്ട് അംഗിത്, റഫീഖ് അരീക്കുഴിയിൽ, വിഷ്ണു പ്രസാദ് എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right