Trending

ഓക്സിമീറ്റർ സഹായ ഹസ്തവുമായി എസ്.പി.സി, സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റുകൾ.

പൂനൂർ: കോവിഡ് 19 രണ്ടാം തരംഗത്തിന്റെ പ്രതിസന്ധിയിലും സമൂഹ നൻമയ്ക്കായി മാതൃകാ പ്രവർത്തനവുമായി പൂനൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ SPC, സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റുകൾ. ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ 10, 11, 16 വാർഡുകളിലേക്കാണ് ഓക്സി മീറ്ററുകൾ നൽകിയത്.

ജനപ്രതിനിധികളായ ആനിസ ചക്കിട്ട കണ്ടി, ഹൈറുന്നിസ റഹീം  എന്നിവരും പത്താം വാർഡ് ആർ ആർ ടി കോ- ഓർഡിനേറ്റർ കെ കെ മുനീറും ഓക്സിമീറ്ററുകൾ ഏറ്റുവാങ്ങി. ഹെഡ്മാസ്റ്റർ എ വി മുഹമ്മദ് , പി ടി എ പ്രസിഡന്റ് എൻ. അജിത് കുമാർ , സി പി ഒ ജാഫർ സാദിഖ് എ.പി, സ്കൗട്ട് മാസ്റ്റർ അബ്ദുൾ സലാം വിഎച്ച് , ഗൈഡ് ക്യാപ്റ്റൻ സരിമ കെ എം എന്നിവർ നേതൃത്വം നൽകി.

നവാസ് മേപ്പാട്ട്, ആർ ആർ ടി വളണ്ടിയർമാരായ അനസ്, ബൈജു , സജേഷ് ,ഹർഷദാസ് എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right