Trending

കിഴക്കോത്ത് ക്രിറ്റിക്കൽ കണ്ടെയ്മെൻറ് സോണുകളിൽ നിയന്ത്രണം ശക്തമാക്കി.

കിഴക്കോത്ത് പഞ്ചായത്തിൽ കോവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തിൽ പഞ്ചായത്തിലെ ക്രിറ്റിക്കൽ കണ്ടെയ്മെൻറ് സോണുകൾആയ  5,6,7,12,18 വാർഡുകളിൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തി. വാർഡുകളിലെ പോക്കറ്റ് റോഡുകൾ പൂർണ്ണമായും ഗ്രാമപഞ്ചായത്ത് ഭരണാധികാരികളുടെയും കൊടുവള്ളി പോലീസിൻറെയും മേൽനോട്ടത്തിൽ ആർ ആർ ടി വളണ്ടിയർമാർ അടച്ചു . 

ക്രിറ്റിക്കൽ കണ്ടെയ്മെൻറ് സോണുകൾആയ വാർഡുകളിലേക്ക് പുറത്തു നിന്ന് ആളുകൾ വരുകയോ  വാർഡിൽ ഉള്ളവർ പുറത്തേക്ക് പോവുകയോ ചെയ്യാൻ പാടില്ല .

കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിക്കണമെന്നും നിയന്ത്രണങ്ങൾ പൂർണ്ണമായും അനുസരിക്കണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസ്റി പി പി യും,വൈസ് പ്രസിഡണ്ട് വി പി കെ അബ്ദുറഹ്മാനും അഭ്യർത്ഥിച്ചു.

ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല മക്കാട്ടുപൊയിൽ, പ്രിയങ്ക കരൂഞ്ഞിയിൽ, ഗ്രാമപഞ്ചായത്ത് അംഗം വി പി അഷ്റഫ്, ആർ ആർ ടി വളണ്ടിയർ എൻ പി ജമാലുദ്ദീൻ, കമറുൽ ഹക്കീം, അസൈൻ പറക്കുന്ന്,ഇസ്മായിൽ കോട്ടോപാറ,
രഞ്ജിത്ത് മുരട്ടമ്മൽ എന്നിവർ നേതൃത്വം നൽകി.

Previous Post Next Post
3/TECH/col-right