Trending

വാഹനങ്ങളുടെ താത്കാലിക രജിസ്ട്രേഷന്‍ മാറ്റാത്തവർ കുടുങ്ങും; അഞ്ചുവര്‍ഷത്തെ നികുതിത്തുക പിഴയായി അടയ്‌ക്കേണ്ടിവരും



വാഹനങ്ങള്‍ക്ക് താത്കാലിക രജിസ്ട്രേഷന്‍ എടുത്തശേഷം നികുതിയടച്ച്‌ സ്ഥിരം രജിസ്ട്രേഷന്‍ എടുക്കാത്തവര്‍ കുടുങ്ങും.

അഞ്ചുവര്‍ഷത്തെ നികുതിത്തുക പിഴയായി അടയ്‌ക്കേണ്ടിവരും. ഇതിനുപുറമേ 15 വര്‍ഷത്തെ റോഡ് നികുതിയും അടയ്ക്കണം. 

എങ്കില്‍ മാത്രമേ വാഹനത്തിന് സ്ഥിരം രജിസ്ട്രേഷന്‍ ലഭിക്കുകയുള്ളൂ. താത്കാലിക രജിസ്ട്രേഷന്റെ കാലാവധി ആറുമാസമായി നീട്ടുന്നതിന്റെ ഭാഗമായിട്ടാണ് ഈ ക്രമീകരണം. 

ഒരാഴ്ചയ്ക്കുള്ളില്‍ ഇത് നിലവില്‍വരും. ഇപ്പോള്‍ ഒരുമാസമാണ് താത്കാലിക രജിസ്‌ട്രേഷന്റെ കാലാവധി. താത്കാലിക രജിസ്‌ട്രേഷനും ഇന്‍ഷുറന്‍സും എടുക്കാതെ വാഹനങ്ങള്‍ വില്‍ക്കുന്ന ഡീലര്‍മാര്‍ക്കെതിരേ ക്രിമിനല്‍ക്കേസെടുക്കാന്‍ പൊലീസിന് ശുപാര്‍ശ ചെയ്യുമെന്ന് മോട്ടോര്‍വാഹനവകുപ്പ് അറിയിച്ചു. 

താത്കാലിക രജിസ്ട്രേഷന്‍ ഇല്ലാതെ വാഹനം വില്‍പ്പന നടത്തുന്നത് ഗുരുതര വീഴ്ചയാണ്.
Previous Post Next Post
3/TECH/col-right