Trending

ജനദ്രോഹ നയങ്ങളിൽ കേന്ദ്ര-കേരള സർക്കാരുകൾ മത്സരിക്കുന്നു : അഡ്വ.എം.റഹ്മത്തുള്ള

മടവൂർ : ജനദ്രോഹ നയങ്ങളിൽ കേന്ദ്ര-കേരള സർക്കാരുകൾ മത്സരിക്കുകയാണെന്നും കേരളത്തെ നന്മയിലേക്ക് നയിക്കാൻ യു.ഡി.എഫ് യുഡിഎഫ് അധികാരത്തിൽ വരണമെന്നും എസ്.ടി.യു ദേശീയ പ്രസിഡണ്ട് അഡ്വ. എം.റഹ്മത്തുള്ള പ്രസ്ഥാവിച്ചു . ഡോ: എം.കെ. മുനീർ സാഹിബിന്റെ മടവൂർ പഞ്ചായത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ കെ. കുഞ്ഞാമു അധ്യക്ഷത വഹിച്ചു. മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ വി.എം ഉമ്മർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. മടവൂർ ഹംസ, ഡി.സി.സി സെക്രട്ടറി സി.ടി ഭരതൻ മാസ്റ്റർ, രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ചോലക്കര മുഹമ്മദ് മാസ്റ്റർ, മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ.അരവിന്ദൻ, മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് വേളാട്ട് അഹമ്മദ് മാസ്റ്റർ, സെക്രട്ടറി കെ.പി. Aമുഹമ്മദൻസ് , ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി കെ സുലൈമാൻ മാസ്റ്റർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് സി. അഹമ്മദ് കോയ ഹാജി ജനറൽ സെക്രട്ടറി എ.പി.നാസർ മാസ്റ്റർ, ട്രഷറർ കെ.പി അബ്ദുസ്സലാം,  മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സി.കെ ഗിരീഷ് കുമാർ, സി. പത്മനാഭ കുറുപ്പ്, ടി.കെ. അബൂബക്കർ മാസ്റ്റർ, പി.കെ. കുഞ്ഞി മൊയ്‌തീൻ മാസ്റ്റർ, കാസിം കുന്നത്ത്,  മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത്,
 ജില്ലാ പഞ്ചായത്ത് മെമ്പർ
പി.ടി.എം ഷറഫുന്നിസ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന രാംപൊയിൽ,  തുടങ്ങിയവർ സംസാരിച്ചു. ടി കെ പുരുഷോത്തമൻ സ്വാഗതവും പി മുഹമ്മദലി മാസ്റ്റർ നന്ദിയും പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി
സി.കെ.ഗിരീഷ് കുമാർ (ചെയർമാൻ ) മലയിൽ അബ്ദുറഹിമാൻ (വർക്കിംഗ് ചെയർമാൻ)
സി.അഹമ്മദ് കോയ ഹാജി (ജനറൽ കൺവീനർ ) എ.പി. നാസർ മാസ്റ്റർ (വർക്കിംഗ്‌ കൺവീനർ )
കെ.പി. അബ്ദുസ്സലാം (ട്രഷറർ )
പ്രോഗ്രാം : ടി.കെ. പുരുഷോത്തമൻ (ചെയർമാൻ )
പി. മുഹമ്മദലി മാസ്റ്റർ (കൺവീനർ )
മീഡിയ : ഷാഹുൽ ഹമീദ്. എം (ചെയർമാൻ ), മുനീർ പുതുക്കുടി (കൺവീനർ),
പബ്ലിസിറ്റി : ഷമീർ. എം.കെ (ചെയർമാൻ ) അൻവർ ചക്കാലക്കൽ (കൺവീനർ )
ഫിനാൻസ് : ചന്ദ്രൻ. ഇ (ചെയർമാൻ) ഫൈസൽ പുല്ലാളൂർ (കൺവീനർ )
വനിത വിംഗ് : സക്കീന മുഹമ്മദ്‌ (ചെയർപേഴ്സൺ) പി.സി. ആമിന മുഹമ്മദ്‌ (കൺവീനർ ) എന്നിവരെ തെരഞ്ഞെടുത്തു.

Previous Post Next Post
3/TECH/col-right