Trending

ഹെൽത്ത്‌ കെയർ ഫൗണ്ടേഷൻ സ്റ്റുഡന്റസ് വിംഗ് കമ്മിറ്റി രൂപീകരിച്ചു

ഹെൽത്ത്‌കെയർ ഫൗണ്ടേഷൻ സ്റ്റുഡന്റസ് വിംഗ് പ്രഥമ കമ്മിറ്റി നിലവിൽ വന്നു. കമ്മിറ്റിയുടെ പ്രസിഡണ്ടായി സന റഹ്മാൻ, ജനറൽ സെക്രട്ടറിയായി തൗഫീർ കാന്തപുരം, ട്രെഷററായി അദ്ന അഷ്‌റഫ്‌ എന്നിവർ  തെരഞ്ഞെടുക്കപ്പെട്ടു.കൂടാതെ വൈസ് പ്രസിഡന്റുമാരായി ആബിദ്, ലബീബ്, ഫിയാസ്, അർജുൻ എന്നിവരെയും സെക്രട്ടറിമാരായി നാഫിൽ, നാസിം, സുഹൈൽ, ശ്രീലക്ഷ്മി വിംഗ് കൺവീനർമാരായി സഫ്‌വാൻ, ഫസീല എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ ദിവസം നടന്ന സ്റ്റുഡന്റസ് വിംഗ് രൂപീകരണ ക്യാമ്പിൽ (SAATHE 2k21) തെരഞ്ഞെടുത്ത 25 അംഗ പ്രവർത്തക സമിതിയുടെ ആദ്യ യോഗം
ജനുവരി 30ന്  കാരുണ്യതീരം ക്യാമ്പസ്സിൽ  ചേരുകയും വോട്ടിങ്ങിലൂടെ ഭാരവാഹികളെ തെരഞ്ഞെടുക്കുകയുമായിരുന്നു.
ഹെൽത്ത്‌കെയർ ഫൗണ്ടേഷന്റെ സന്നദ്ധ  പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടനക്ക് കീഴിൽ  സ്റ്റുഡന്റസ് വിംഗ് രൂപീകരിക്കപ്പെട്ടത്. 
സ്റ്റുഡന്റസ് വിംഗ് കൂടാതെ വിമൻസ് വിംഗ്, യൂത്ത് വിംഗ്, ചിൽഡ്രൻസ് വിംഗ് എന്നീ കീഴ് ഘടകങ്ങൾ കൂടി സംഘടനക്ക് കീഴിൽ നിലവിൽ വരുന്നുണ്ട്. 

വിദ്യാർത്ഥികളുടെ കടന്ന് വരവ് പുത്തൻ പ്രതീക്ഷകളായി കണക്കാക്കുന്നതായി  സംഘടനാ നേതൃത്വം അറിയിച്ചു.
Previous Post Next Post
3/TECH/col-right