Trending

ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വായനാ മത്സരം നടത്തി

താമരശ്ശേരി:ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ഉണ്ണികുളം പഞ്ചായത്ത് ഗ്രന്ഥശാല നേതൃസമിതി നടത്തിയ വായനാമത്സരം പൂനൂർ ഐ ഗേറ്റ് ഓഡിറ്റോറിയത്തിൽ  നടന്നു.പഞ്ചായത്ത് പരിധിയിലെ പതിനാല് വായനശാലകളിൽ നിന്നായി ഗ്രന്ഥ ശാലാതല വിജയികളായ നൂറോളം പേർ മത്സരത്തിൽ പങ്കെടുത്തു.
യൂ പി വിഭാഗത്തിൽ കെ കെ മുഹമ്മദ് റിസിൻ(യുവജന വായനശാല ചോയിമഠം),ഫെഹബിൻ (ഉണ്ണികുളം പബ്ലിക് ലൈബ്രറി),റിതു ലക്ഷ്‌മി(വോൾഗ ലൈബ്രറി എം എം പറമ്പ്)എന്നിവരും വനിതാ വേദി  വിഭാഗത്തിൽ ജാസ്മിൻ ടി കെ (പൂനൂർ പബ്ലിക് ലൈബ്രറി),അനുപമ (ജനത ലൈബ്രറി കാന്തപുരം)അനിഷ്‌മ പി ജി (സമന്വയ ലൈബ്രറി വീര്യമ്പ്രം)എന്നിവരും യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾ നേടി.

 പരിപാടി ഗ്രാമ പഞ്ചായത്ത് അംഗം സി പി കരീം മാസ്റ്റർ ഉൽഘാടനം ചെയ്തു,കെ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.കെ പ്രദീപൻ,ഹകീം പൂനൂർ,സി ഗംഗാധരൻ,കെ കെ മുനീർ,ഷഫീർ കെ എം എന്നിവർ സംസാരിച്ചു
Previous Post Next Post
3/TECH/col-right