Trending

ശാസ്ത്ര വിസ്മയവുമായി സമ്പൂർണ്ണ ഹോം ലാബ്

പൂനൂർ: പൂനൂർ ഗവ.ഹയർസെക്കന്ററി സ്കൂളിൽ സമ്പൂർണ്ണ ഹോംലാബ് പൂർത്തീകരണത്തിന്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ  ഐ പി രാജേഷ് നിർവ്വഹിച്ചു. കോഴിക്കോട് ഡയറ്റ് സീനിയർ ലക്ചറർ യു കെ അബ്ദുൽ നാസർ സമ്പൂർണ്ണ ഹോംലാബ് പ്രഖ്യാപനം നടത്തി. 

പി ടി എ പ്രസിഡന്റ് എൻ  അജിത് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ  ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം  പി സാജിദ, ഉണ്ണികുളം ഗ്രാമപഞ്ചായത്ത്  ജനപ്രതിനിധികളായ ആനിസ ചക്കിട്ട കണ്ടി, കെ കെ അബ്ദുളള മാസ്റ്റർ,  ഖൈറുന്നിസ റഹീം, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ വി ഷക്കീല ടീച്ചർ, പ്രിൻസിപ്പാൾ റെന്നി ജോർജ്, വടകര ബി പി സി വിനോദ് വി വി, ഇ വി  അബ്ബാസ്, ചാലിൽ ഷുക്കൂർ ,  ഹസീന, കെ അബ്ദുസ്സലീം, സ്കൂൾ ലീഡർ ടി.പി അഭിരാം  എന്നിവർ സംസാരിച്ചു.

ഹെഡ്മാസ്റ്റർ ടി എം മജീദ് സ്വാഗതവും സ്‌റ്റാഫ് സെക്രട്ടറി എവി മുഹമ്മദ് നന്ദിയും  രേഖപ്പെടുത്തി.

Previous Post Next Post
3/TECH/col-right