Trending

ഡോ. ഇസ്മായിൽ മുജദ്ദിദിയെ ആദരിച്ചു.

താമരശേരി: പുതുപ്പാടി ദാറുൽ മആരിഫ അറബിക് കോളേജിലെ പഠന ശേഷം കാലിക്കറ്റ് സർവകലാശാലയിൽ നിന്ന്  അറബിക് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ മുഹമ്മദ് ഇസ്മായിൽ മുജദ്ദിദിയെ കോളേജിലെ പൂർവ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന്  അനുമോദിച്ചു.

മുൻ കോളേജ് പ്രിൻസിപ്പാൾ ഇ ടി മുഹമ്മദ് ബാഖവി മൊമൻ്റോ കൈമാറി. ചടങ്ങിൽ പി കെ ഇബ്റാഹിം ബാഖവി, സി അബ്ദുറഹിമാൻ ഫൈസി, അബ്ദുള്ള മാസ്റ്റർ അണ്ടോണ, കെ സി അബദുൽ ഖാദർ മാസ്റ്റർ, കെ സി ഹുസൈൻ ഹാജി, ശുകൂർ മാസ്റ്റർ വാകയാട്, ടി മുഹമ്മദ് മാസ്റ്റർ, അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ പുത്തൂർ, മഹ്മൂദ് കണ്ണപുരം, പി ഐ മജീദ്, നൂറുദ്ദീൻ മാസ്റ്റർ കാന്തപുരം, നാസർ കത്തറമ്മൽ തുടങ്ങിയവർ സംസാരിച്ചു.

അലുംനി സെക്രട്ടറി എ കെ ബഷീർ മാസ്റ്റർ സ്വാഗതവും കോളേജ് പ്രിൻസിപ്പാൾ റഫീഖ് സക്കരിയ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right