Trending

മഹാത്മഗാന്ധിക്ക് തുല്ല്യൻ കേരള ഗാന്ധി കേളപ്പജി മാത്രം:ദലിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്ക് )

മഹാത്മ ഗാന്ധിയുടെ സന്ദേശം ജീവിതത്തിൽ പകർത്തിയ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ധീരനായ പോരാളിയും അധ:സ്ഥിത വർഗ്ഗത്തിന്റെ പടത്തലവനും നിസ്സഹകരണ പ്രസ്ഥാനത്തിന്റെ സാരഥിയുമായിരുന്ന കേരള ഗാന്ധി കേളപ്പജി മഹാത്മ ഗാന്ധിക്ക് തുല്യനായിരുന്നുവെന്ന് കേരള ദലിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്ക) ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കേളപ്പജിയുടെ 49-ാം ചരമവാർഷിക ദിനാ നുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു.

 നടക്കാവിലുള്ള കേളപ്പജിസ്ക്വയറിലെ കേളപ്പജി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ജില്ല പ്രസിഡന്റ് പി.ടി.ജനാർദനൻ ആദ്ധ്യക്ഷം വഹിച്ചു.സംസ്ഥാന പ്രസിഡണ്ട് ടി.പി.ഭാസ്ക്കരൻ ഉൽഘാടനം ചെയ്തു. കെ.പി.സി.സി .മെമ്പർ കെ.വി.സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി.നേതാക്കളായ ചന്ദ്രൻ കടേക്ക നാരി, പി.പി. കമല, നിഷാസുരേഷ് പ്രസംഗിച്ചു.

Previous Post Next Post
3/TECH/col-right