Trending

ഓണം പ്രമാണിച്ച് കടകളുടെ പ്രവർത്തന സമയത്തിൽ ഇളവ്

തിരുവനന്തപുരം:ഓണം പ്രമാണിച്ച് ഓഗസ്റ്റ് 26 മുതൽ  സെപ്തംബർ രണ്ടു വരെ കണ്ടയിൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ കച്ചവട സ്ഥാപനങ്ങൾക്കും,കടകൾക്കും രാത്രി ഒമ്പതുമണി വരെ തുറന്നു പ്രവർത്തിക്കാം.ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മെഹ്ത്തയാണ് ഇക്കാര്യം അറിയിച്ചത്. കണ്ടയിൻമെന്റ് സോണിലെ കടകളും കച്ചവട സ്ഥാപനങ്ങളും നിലവിലെ മാർഗനിർദ്ദേശപ്രകാരം പ്രവർത്തിക്കണം.


കച്ചവടം പൊടിപൊടിക്കേണ്ട കാലത്ത് കോവിഡ് പ്രതിസന്ധി കാരണം വ്യാപാരികൾ നിരാശയിലായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് അകത്തേക്കുള്ള പ്രവേശനം. എന്നാൽ, അകത്തേക്ക് പ്രവേശിക്കുന്നവർ സാധനങ്ങൾ വാങ്ങി തിരിച്ചിറങ്ങുമ്പോൾ ഒരു സമയമാകും.

ഒരുപാടു സമയം പുറത്ത് കാത്തിരിക്കേണ്ടി വരുന്നവർ കാത്തിരുന്നു മുഷിയുമ്പോൾ മടങ്ങിപ്പോകാനും സാധ്യതയേറെയാണ്. ഇതിന് പ്രതിവിധിയായി പ്രവർത്തനസമയം നീട്ടണമെന്ന് ആവശ്യമുയർന്നിരുന്നു.രാത്രി ഒമ്പതുമണി വരെയെങ്കിലും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് ഇപ്പോൾ അംഗീകരിക്കപ്പെട്ടത്
Previous Post Next Post
3/TECH/col-right