Trending

പരിസ്ഥിതി വിഷയങ്ങളിൽ തീരുമാനമെടുക്കുന്നത് കോവിഡ് പ്രോട്ടോകോളിൽ ഇളവ് വരുത്തിയശേഷം മാത്രമേ പാടുള്ളു:ഇൻഫാം

കോഴിക്കോട്:കേരളത്തിലെ മലയോര കാർഷിക മേഖലകളെ ആകെ ബാധിക്കുന്ന കസ്തൂരിരംഗൻ റിപ്പോർട്ടിൻമേലും (ESA) നിർദിഷട വന്യജീവി സങ്കേതങ്ങളോടുചേർന്ന് നിർദ്ദേശിക്കുന്ന ഒരു കി; മീറ്റർ ദൂരം ബഫർ സോൺ (ESZ) സംബന്ധിച്ചും രാജ്യമൊട്ടാകെ നടപ്പാക്കാനുദ്ദേശിക്കുന്ന പരിസ്ഥിതിആഘാത നിയമം (EIA) സംബന്ധിച്ചും അന്തിമ നിയമനിർമ്മാണം കോവിഡ് പ്രോട്ടോകോൾ നിയന്ത്രണങ്ങളിൽ ഇളവ് വന്നതിനു ശേഷം മാത്രമേ നടത്താവു എന്ന് ഇൻഫാം കേന്ദ്ര സമിതി  യോഗം ആവശ്യെപെട്ടു. 

ജനങ്ങൾ  ആശങ്കയിലും ഭീതിയിലുമാണ്. തങ്ങളെ സാരമായി ബാധിക്കുന്ന തരത്തിലുള്ള സുപ്രധാന നിയമ നിർമ്മാണങ്ങൾ സംബന്ധിച്ച് കൂട്ടായി ചർച്ച ചെയ്യുന്നതിനോ വിശദീകരണങ്ങൾ ലഭിക്കുന്നതിനോ തങ്ങളുടെ അഭിപ്രായങ്ങൾ അധികൃതരെ ബോധ്യെപെടുത്തുന്നതിനും ഇന്ന്നിലവിലിരിക്കുന്ന പ്രോട്ടോക്കോൾമൂലം കഴിയുന്നില്ല. വർഷങ്ങൾ നീണ്ട അദ്ധ്വാനത്തിലൂടെ പടുത്തുയർത്തിയതുo പട്ടയമടക്കമുള്ള എല്ലാ കൈവശ രേഖകളുമുള്ളതുമായ കൃഷിഭൂമികളും വാസസ്ഥലങ്ങളും വനഭൂമിയും വന്യമൃഗങ്ങളുടെ ആവാസമേഖലയുമാക്കി മാറ്റുന്ന നിയമനിർമ്മാണങ്ങൾ തയ്യാറാക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഒന്നിച്ചുകൂടാനും വിഷയം പഠിക്കാനും അഭിപ്രായം അറിയിക്കാനും പ്രതികരിക്കാനും സൗകര്യമുണ്ടാക്കണം. 

ഏകാധിപതികൾ പോലും ചെയ്യാൻ മടിക്കുന്ന രീതിയിൽ കരിനിയമങ്ങൾ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്.  -EIA (പരിസ്ഥിതി ആഘാത പഠനം) സംബന്ധിച്ച് തീരുമാനമെടുക്കും മുമ്പ് പ്രാദേശിക ഭാഷകളിൽ കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതിയുടെതന്നെ നിർദ്ദേശമുണ്ട്.ഇത് കസ്തൂരിരംഗൻ റിപ്പോർട്ടിലും, വന്യജീവി സങ്കേതം സംബന്ധിച്ച 1 വിജ്ഞാപനത്തിലും ബാധകമാക്കണം.ഇൻഫാം ദേശീയ സമിതിയുടെ ഓൺലൈൻ യോഗം ആവശ്യപ്പെട്ടു. കോവിഡ് -19 രോഗം വ്യാപകമാവുന്ന ഇന്നത്തെ സാഹചര്യത്തിൽ ജനതയൊന്നാകെ ഭീതിയിലും ആശങ്കയിലുമാണ് തങ്ങളെ ബാധിക്കുന്ന നിയമങ്ങൾ നിർമ്മിക്കുമ്പോൾ അവയുടെ നിജസ്ഥിതി മനസിലാക്കുവാൻ പ്രാദേശിക ഭാഷയിൽ ഇവയുടെ കോപ്പികൾ ലഭ്യമാക്കണം. 

അഭിപ്രായങ്ങൾ രേഖപ്പെടുത്തുവാനും അവയോട് പ്രതികരിക്കുവാനും ജനങ്ങൾക്കുള്ള അവകാശം മുഖവിലക്കെടുക്കാൻ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങൾ തയ്യാറാകണമെന്നും അതിനുതകുന്ന സാഹചര്യമൊരുക്കിയശേക്ഷം ജനങ്ങളുടെ അഭിപ്രായം കണക്കിലെടുത്ത് മാത്രെമെ ഇത്തരം വിഷയങ്ങൾ സജീവ ചർച്ചക്ക് എടുക്കാവൂ എന്നും യോഗം ആവശ്യപ്പെട്ടു -   അതിനുവേണ്ടി കോവിഡ് പ്രോട്ടോകോൾ ചട്ടങ്ങൾ അവസാനിക്കുന്നതുവരെ കാത്തിരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 

ഇൻഫാം ദേശീയ രക്ഷാധികാരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ യോഗം ഉദ്ഘാടനം ചെയ്തു. ദേശീയ ചെയർമാൻ ഫാ. ജോസഫ് ഒറ്റപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ഫാ. ആൻറണി കൊഴുവനാൽ വിഷയാവതരണങ്ങൾ നടത്തി. ജോസഫ് കാര്യാങ്കൽ, ബേബി പെരുമാലിൽ മാത്യു മാംപറമ്പിൽ, ഫാ. ജോസ് പെണ്ണാപറമ്പിൽ, ജോസ് എടപ്പാട്ട്, കേളപ്പൻ മാസ്റ്റർ, സ്കറിയ നെല്ലൻകുഴി തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right