Trending

ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്തല ആദ്യഘട്ട കോവിഡ് -19 സ്രവ പരിശോധന ഇന്ന് വെണ്ണക്കോട് GMLPസ്കൂളിൽ നടക്കും

ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ ഒൻപതാം വാർഡിൽ (അമ്പലക്കണ്ടി- ആലിൻതറ സ്വദേശിനി) കോവിഡ് -19  സ്ഥിരീകരിച്ച സാഹചര്യത്തിൽ സമ്പർക്കം മൂലം ക്വാറന്റീനിൽ പ്രവേശിച്ച നൂറോളം പേരുടെ സ്രവ പരിശോധന ഇന്ന് വെണ്ണക്കോട്  ജി.എം.എൽ.പി  സ്കൂളിൽ വെച്ച് നടക്കും. 


ഓമശ്ശേരി ഹെൽത്ത് സെന്ററിന്റെയും ആരോഗ്യ വകുപ്പിന്റെയും കീഴിൽ രാവിലെ പത്ത് മണി മുതൽ പരിശോധന തുടങ്ങും.സ്രവ പരിശോധനക്ക് ആരോഗ്യ വകുപ്പ് നിർദേശിച്ച ആളുകൾ ആവശ്യമുള്ള മുൻകരുതൽ സ്വീകരിച്ചു ആരോഗ്യ വകുപ്പ് നിർദേശിച്ച സമയത്തു എത്തിച്ചേരേണ്ടതാണ്.  

പരിശോധനക്ക് വരുന്നവർ അല്ലാത്ത ആരും തന്നെ സ്കൂളിലോ പുറത്തോ വന്നു നിൽക്കാൻ പാടില്ല. പ്രദേശ വാസികൾ ജാഗ്രത പുലർത്തുകയും മെയിൻ റോഡിലൂടെ ഉള്ള യാത്ര പരമാവധി ഒഴിവാക്കുവാനും ആരോഗ്യ വകുപ്പ് നിർദേശിച്ചു.പ്രദേശത്ത് കടകൾ ഒന്നും തന്ന തുറന്നു പ്രവർത്തിക്കുന്നതല്ല.

പ്രദേശ വാസികൾ ആരും നാളെ പരിശോധന നടക്കുന്ന സ്ഥലത്തോ പുറത്തോ വന്നു നിൽക്കാൻ പാടുള്ളതല്ല.ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടാൽ കർശന നടപടികൾ ഉണ്ടാവുന്നതായിരിക്കും.

Previous Post Next Post
3/TECH/col-right